തിരയുക

യേശു നമ്മുടെ സ്നേഹിതൻ യേശു നമ്മുടെ സ്നേഹിതൻ 

നാം യേശുവിനോടുകൂടെയാണെങ്കിൽ ഭയപ്പെടേണ്ടതില്ല, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം - യേശുവിന് നമ്മോടുള്ള സ്നേഹത്തിൻറെ ഫലങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശു നമ്മുടെ കുരിശുകളെ പുനരുത്ഥാനമായി രൂപാന്തരപ്പെടുത്തുമെന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (13/04/24)  “ഉയിർപ്പുകാലം”  #EasterSeason) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ (X-എക്സ്) സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ നാം യേശുവിനോടുകൂടെ ആയിരിക്കണം എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഈ ഉറപ്പേകിയിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“യേശു നമ്മെ അറിയുന്നു, നമ്മെ സ്നേഹിക്കുന്നു; നാം അവനിൽ നിലനിൽക്കുമെങ്കിൽ, ഭയപ്പെടേണ്ടതില്ല, കാരണം നമ്മെ സംബന്ധിച്ചും ഓരോ കുരിശും പുനരുത്ഥാനമായും എല്ലാ സങ്കടങ്ങളും പ്രത്യാശയായും ഓരോ വിലാപവും നൃത്തമായും രൂപാന്തരപ്പെടും. #ഉയിർപ്പുകാലം.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Gesù ci conosce e ci ama; se rimaniamo in Lui, non dobbiamo temere, perché anche per noi ogni croce si trasformerà in risurrezione, ogni tristezza in speranza, ogni lamento in danza. #TempodiPasqua

EN: Jesus knows us and loves us. If we remain in Him, we should not fear because every cross will be transformed into resurrection, every sadness into hope, and all mourning into dancing. #EasterSeason

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2024, 17:20