തിരയുക

കിശോര അടിമത്തം കിശോര അടിമത്തം 

പരിത്യക്തരായ കുഞ്ഞുങ്ങൾ, ദൈവത്തിങ്കലേക്കുയരുന്ന രോദനമാണെന്ന് പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: കിശോര അടിമത്ത വിരുദ്ധ അന്താരാഷ്ട്രദിനം - ഏപ്രിൽ 16.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അടിമത്തസമാന ജീവിതാവസ്ഥകളിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കായി പ്രാർത്ഥിക്കാൻ മാർപ്പാപ്പാ. ക്ഷണിക്കുന്നു.

കിശോര അടിമത്ത വിരുദ്ധ അന്താരാഷ്ട്രദിനം ആചരിക്കപ്പെട്ട ഏപ്രിൽ 16-ന് ചൊവ്വാഴ്ച  (16/04/24) “ഒരുമിച്ചുപ്രാർത്ഥിക്കാം” (#PrayTogether) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ക്ഷണം നല്കിയിരിക്കുന്നത്.

പാപ്പാ പ്രസ്തുത ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“അടിമത്തത്തിന് സമാനമായ അവസ്ഥകളിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് കുട്ടികൾക്കായി #നമുക്ക് ഏകയോഗമായി പ്രാർത്ഥിക്കാം. ഉപോക്ഷിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും വൈദ്യസഹായം നിഷേധിക്കപ്പൊടുകയും വിദ്യാഭ്യാസം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഓരോ കുഞ്ഞും ദൈവത്തിങ്കലേക്കുയരുന്ന നിലവിളിയാണ്!        .          ”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

Tweet – Giornata Internazionale contro la schiavitù infantile 

IT: #PreghiamoInsieme per milioni di bambini che vivono in condizioni simili alla schiavitù. Ogni bambino abbandonato, emarginato, senza cure mediche e senza istruzione è un grido che si eleva a Dio!

EN: Let us #PrayTogether for millions of children who live in conditions bordering on slavery. Every child who has been abandoned, marginalized, or left without healthcare or schooling is a cry that rises up to God!

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 April 2024, 13:30