തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ   (Vatican Media)

ദൈവീക സ്നേഹം മനുഷ്യജീവിതത്തെ രൂപാന്തരപ്പെടുത്തുന്നു: പാപ്പാ

ദൈവവസ്നേഹത്തിന്റെ അഗാധമായ ആർദ്രതയും, ഊഷ്മളതയും എടുത്തുപറഞ്ഞുകൊണ്ട് ഏപ്രിൽ മാസം ഇരുപത്തിമൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ x ൽ ഹ്രസ്വസന്ദേശം പങ്കുവച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മാനുഷികസ്‌നേഹത്തിന്റെ അടിസ്ഥാനം ദൈവസ്നേഹമാണെന്നും, ഈ സ്നേഹമാണ് നമ്മെ സ്‌നേഹിക്കാൻ പ്രേരിപ്പിക്കുന്ന ശക്തിയെന്നും ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു. നമ്മുടെ ജീവിതത്തിന്റെ രൂപാന്തരീകരണം പോലും ദൈവ സ്നേഹത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും, പാപ്പാ, സമൂഹ മാധ്യമമായ x ൽ പങ്കുവച്ച സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"കർത്താവിൽ നിന്ന് നമുക്ക് ലഭിക്കുന്ന സ്നേഹം നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്ന ശക്തിയാണ്. ദൈവം നമ്മെ സ്നേഹിച്ചതിനാലാണ്, നമുക്ക് സ്നേഹിക്കുവാൻ സാധിക്കുന്നത്. കാരണം അവൻ നമ്മുടെ ഹൃദയങ്ങൾക്ക് തന്റെ വിശുദ്ധിയുടെ ആത്മാവിനെയും, സുഖപ്പെടുത്തുകയും, രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന സ്നേഹത്തെയും ദാനമായി നൽകിയിരിക്കുന്നു."

IT: L’amore che riceviamo dal Signore è la forza che trasforma la nostra vita: ci predispone ad amare. Possiamo amare solo perché Lui ci ha amati, perché dona ai nostri cuori il suo stesso Spirito, Spirito di santità, amore che ci guarisce e ci trasforma.

EN: The love we receive from the Lord is the force that transforms our lives and enables us to love. We are able to love only because He has loved us, because He pours His own Spirit of holiness into our hearts. His Love heals and transforms us.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2024, 20:43