തിരയുക

 ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ   (ANSA)

പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് യാത്ര ചെയ്യാം: ഫ്രാൻസിസ് പാപ്പാ

വിശുദ്ധ വർഷമായ 2025 ലേക്ക് പ്രവേശിക്കുവാൻ വിശ്വാസികളെ ആത്മീയമായ ഒരുക്കത്തിന് ക്ഷണിച്ചുകൊണ്ട് ഏപ്രിൽ മാസം പത്തൊൻപതാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ x ൽ ഹ്രസ്വസന്ദേശം പങ്കുവച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

വിശുദ്ധ വർഷമായ 2025 ലേക്ക് പ്രവേശിക്കുവാൻ വിശ്വാസികളെ ആത്മീയമായ ഒരുക്കത്തിന് ക്ഷണിച്ചുകൊണ്ട് ഏപ്രിൽ മാസം പത്തൊൻപതാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ x ൽ ഹ്രസ്വസന്ദേശം പങ്കുവച്ചു. സന്ദേശത്തിൽ പ്രത്യാശയുടെ തീർത്ഥാടകരാകുവാനുള്ള ദൈവവിളിയെ കണ്ടെത്തുവാൻ പാപ്പാ എല്ലാവരെയും ഉദ്ബോധിപ്പിച്ചു. ദൈവത്തിൽ ഒന്നായി ഏകകുടുംബമാകുവാനുള്ള ഉത്തരവാദിത്വവും പാപ്പാ അടിവരയിട്ടു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

വിശുദ്ധ വർഷത്തിലേക്ക് പ്രത്യാശയുടെ തീർത്ഥാടകരായി നമുക്ക് യാത്ര ചെയ്യാം, അങ്ങനെ, നമ്മുടെ വിളിയെ  വീണ്ടും കണ്ടെത്തുകയും പരിശുദ്ധാത്മാവിൻ്റെ വിവിധ ദാനങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നതിലൂടെ, നമുക്ക് ലോകത്തിൽ യേശുവിൻ്റെ  സ്വപ്നസാക്ഷാത്ക്കാരത്തിനു  സാക്ഷികളാകാനും, ദൈവസ്നേഹത്തിൽ ഏകീകൃതരായി ഒരു കുടുംബമായി  രൂപീകരിക്കപ്പെടുവാനും കഴിയും.

IT: Camminiamo come pellegrini di speranza verso l’Anno Santo, affinché, nella riscoperta della propria #vocazione e condividendo i diversi doni dello Spirito, possiamo essere nel mondo testimoni del sogno di Gesù: formare una sola famiglia, unita nell’amore di Dio.

EN: Let us travel as pilgrims of hope towards the Holy Year. As we rediscover our #Vocation and share the various gifts of the Spirit, may we bear witness to Jesus’ dream: that we may be a single family, united in the love of God.

# ദൈവവിളി എന്ന ഹാഷ്‌ടാഗോടു കൂടി പങ്കുവയ്ക്കപ്പെട്ട പാപ്പായുടെ സന്ദേശം ഒൻപതു ഭാഷകളിലാണ് വിവർത്തനം വിവർത്തനം ചെയ്ത്, പങ്കുവയ്ക്കപ്പെട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 April 2024, 17:25