തിരയുക

മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ മധ്യാഹ്നപ്രാർത്ഥനാവേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

സിഡ്‌നി ആക്രമണത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ

സിഡ്‌നിയിലെ വാണിഭകേന്ദ്രത്തിൽ ഏപ്രിൽ മാസം പതിമൂന്നാം തീയതി നടന്ന ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും, കുട്ടികളുൾപ്പെടെ നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് തന്റെ പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ചുകൊണ്ട്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി, ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സിഡ്‌നിയിലെ വാണിഭകേന്ദ്രത്തിൽ ഏപ്രിൽ മാസം പതിമൂന്നാം തീയതി നടന്ന ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും, കുട്ടികളുൾപ്പെടെ നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇരകളായവരുടെ കുടുംബങ്ങൾക്ക് തന്റെ പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ചുകൊണ്ട്, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി, ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശമയച്ചു. സിഡ്‌നി ആർച്ചുബിഷപ്പ് അന്തോണി ഫിഷറിനാണ് സന്ദേശം കൈമാറിയത്.

സിഡ്‌നിയിൽ നടന്ന ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ  ഫ്രാൻസിസ് പാപ്പാ ഏറെ ഞെട്ടലോടും, ദുഃഖത്തോടും കൂടിയാണ് സ്വീകരിച്ചത്. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന  കുടുംബത്തിലെ അംഗങ്ങളോടും, പരിക്കേറ്റവരോടും,  അദ്ദേഹം തന്റെ പ്രാർത്ഥനകളും, ആത്മീയമായ സാമീപ്യവും വാഗ്ദാനം ചെയ്തു. അതുപോലെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കും പാപ്പാ തന്റെ പ്രാർത്ഥനകൾ അറിയിച്ചു.

ദൈവീകമായ സാന്ത്വനം രാജ്യത്തിന്റെമേൽ ഉണ്ടാകട്ടെയെന്നും, അവരെ ധൈര്യപ്പെടുത്തി ആശ്വസിപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. പരിക്കേറ്റവരുടെ കൂട്ടത്തിൽ ഒമ്പതുമാസം പ്രായം മാത്രമുള്ള ഒരു കുഞ്ഞും ഉൾപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2024, 11:34