തിരയുക

പ്രാർത്ഥനയുടെ പ്രതീകാത്മക ചിത്രം. പ്രാർത്ഥനയുടെ പ്രതീകാത്മക ചിത്രം. 

പാപ്പാ: സ്വാർത്ഥതയുടെ പീഠത്തിൽ നിന്ന് ഇറങ്ങി വരാ൯ പ്രാർത്ഥന

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ഹൃദയം വിപുലമാക്കാനും നമ്മുടെ സ്വാർത്ഥതയുടെ പീഠത്തിൽ നിന്ന് ഇറങ്ങി വരാനും പ്രാർത്ഥന ഇടയാക്കുന്നു. അപരനെ കേൾക്കാനും ധ്യാനത്തിന്റെ ശാന്തത നമ്മിൽ ഉണർത്താനും പ്രാർത്ഥന നമ്മെ പഠിപ്പിക്കുന്നു.”

മാർച്ച് പതിനൊന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍, അറബി എന്ന ഭാഷകളില്‍  #YearOfPrayer എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ X അക്കൗണ്ട് സന്ദേശം പങ്കുവച്ചു.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 മാർച്ച് 2024, 14:25