തിരയുക

കുരിശ്, മഹത്വത്തിലേക്കു തുറക്കുന്ന കവാടം കുരിശ്, മഹത്വത്തിലേക്കു തുറക്കുന്ന കവാടം   (ANSA)

കുരിശുകൾ ഒന്നിൻറെയും അന്ത്യമല്ല, മഹത്വത്തിലേക്കുള്ള കവാടങ്ങളാണ്,

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: കുരിശിൻറെ പൊരുൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശുവിങ്കൽ ഒരോ കുരിശും ഉത്ഥാനത്തിലേക്കു നയിക്കുന്നുവെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ശനിയാഴ്‌ച (23/03/24)  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ദൈവാശ്രയബോധത്തോടെ നാം നമ്മുടെ ദൈനംദിന കുരിശുകൾ പേറുകയാണെങ്കിൽ സംഭവിക്കുന്ന മാറ്റത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട്  ഇങ്ങനെ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്:

“ദൈവത്തിങ്കൽ നമ്മുടെ കുരിശുകൾ സകലത്തിൻറെയും അവസാനമല്ല, പ്രത്യുത, മഹത്വത്തിലേക്കുള്ള വാതിലുകളാണ്; എന്തെന്നാൽ, യേശുവിനൊപ്പം ആകുമ്പോൾ ഓരോ കുരിശും പുനരുത്ഥാനത്തിലും ഓരോ ഇരുട്ടും വെളിച്ചത്തിലും  ഓരോ  പരിത്യക്തതയും കൂട്ടായ്മയിലും എത്തിച്ചേരുന്നു.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Con Dio le nostre croci non saranno dei capolinea nel nulla, ma delle porte verso la gloria; perché con Gesù ogni croce finisce in risurrezione, ogni tenebra in luce, ogni abbandono in comunione.

EN: In God, our crosses are not the end of the story; they are doors to glory. In Jesus, every cross leads to resurrection, every darkness to light, every loss to communion.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2024, 13:30