തിരയുക

യുദ്ധമെന്ന വിപത്തിനെതിരെ ഫ്രാൻസിസ് പാപ്പാ യുദ്ധമെന്ന വിപത്തിനെതിരെ ഫ്രാൻസിസ് പാപ്പാ  (ANSA)

യുദ്ധഭീകരതയ്‌ക്കെതിരെ ശബ്‍ദമുയർത്തിയും പീഡിതസമൂഹങ്ങൾക്കായി പ്രാർത്ഥിച്ചും ഫ്രാൻസിസ് പാപ്പാ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും തുടരുന്നതിനിടെ, യുദ്ധം മാനവികതയ്‌ക്കെതിരെ ഉയർത്തുന്ന ഭീഷണിക്കെതിരെ മാർച്ച് 13 ബുധനാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ ട്വീറ്റ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യുദ്ധമെന്ന വിപത്തിനെതിരെ വീണ്ടും ശബ്ദമുയർത്തിയും യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ജീവിക്കേണ്ടിവരുന്ന മനുഷ്യർക്കുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌തും ഫ്രാൻസിസ് പാപ്പാ. നിരവധി യുവജനങ്ങളാണ് യുദ്ധം മൂലം മരണമടയുവാൻ പോകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധം എന്നും ഒരു പരാജയമാണെന്നും, ഈയൊരു ഭ്രാന്തിനെ അതിജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാമെന്നും ഫ്രാൻസിസ് പാപ്പാ എഴുതി. മാർച്ച് 13 ബുധനാഴ്ച സാമൂഹ്യമാധ്യമമായ ട്വിറ്റര്‍-എക്‌സിൽ കുറിച്ച ട്വീറ്റിലാണ് യുദ്ധഭീകരതയ്‌ക്കെതിരെ പാപ്പാ വീണ്ടും സ്വരമുയർത്തിയത്.

"യുദ്ധത്തിന്റെ ഭീകര പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്നവർക്കായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം. നിരവധി യുവജനങ്ങളാണ് മരിക്കുവാൻ പോകുന്നത്. എപ്പോഴും ഒരു പരാജയമായ യുദ്ധമെന്ന ഭ്രാന്തിനെ അതിജീവിക്കാനുള്ള കൃപ നൽകാനായി നമുക്ക് കർത്താവിനോട് പ്രാർത്ഥിക്കാം" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. "ഒരുമിച്ച് പ്രാർത്ഥിക്കാം" (#PrayTogether) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ ട്വീറ്റ് നൽകിയത്.

EN: Let us #PrayTogether for those who suffer from the terrible consequences of war. So many young people are going to their deaths! Let us pray that the Lord may grant us the grace to stop the madness of war, which is always a defeat.

IT: #PreghiamoInsieme per quanti soffrono le terribili conseguenze della guerra. Tanti giovani, tanti giovani vanno a morire! Preghiamo il Signore perché ci dia la grazia di vincere questa pazzia della guerra che sempre è una sconfitta.

ഇതേ ദിവസം വത്തിക്കാനിൽ പതിവുപോലെ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിലും യുദ്ധത്തിന്റെ ഇരകൾക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ വിശ്വാസികളോട് അഭ്യർത്ഥിച്ചിരുന്നു.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍-എക്‌സ് അനുയായികളുള്ള പാപ്പാ കുറിക്കുന്ന സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 March 2024, 16:57