തിരയുക

ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പാ.  (VATICAN MEDIA Divisione Foto)

പാപ്പാ: പുറന്തള്ളപ്പെടുന്നവരെ നമുക്ക് ശുശ്രൂഷിക്കാം

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“കഷ്ടപ്പെടുകയും ഒറ്റപ്പെടുകയും ഒരുപക്ഷേ പാർശ്വവത്കരിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്നവരെ നമുക്ക് ശുശ്രൂഷിക്കാം. പ്രാർത്ഥനയിൽ, പ്രത്യേകിച്ച് പരിശുദ്ധ കുർബ്ബാനയിൽ കർത്താവായ ക്രിസ്തു നമുക്കു നൽകുന്ന പരസ്പരസ്നേഹത്താൽ, ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും മുറിവുകൾ നമുക്ക് ഉണക്കാം.”

ഫ്രെബ്രുവരി പതിനൊന്നാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്,  ഫ്രഞ്ച്, ജർമ്മ൯, പോളിഷ്  എന്ന ഭാഷകളില്‍  #ആഗോള രോഗീ ദിനം എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു.  

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 February 2024, 15:18