തിരയുക

മനുഷ്യക്കടത്ത് (പ്രതീകാത്മക ചിത്രം). മനുഷ്യക്കടത്ത് (പ്രതീകാത്മക ചിത്രം). 

പാപ്പാ: മനുഷ്യക്കടത്ത് എന്ന ദുരന്തത്തിനെതിരെ പോരാടാം

ഫ്രാ൯സിസ് പാപ്പായുടെ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“വ്യാജ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കപ്പെടുകയും ചൂഷണത്തിനും, ദുരുപയോഗത്തിനും വിധേയരാകുകയും ചെയ്യുന്ന നമ്മുടെ നിരവധി സഹോദരങ്ങളെ വിശുദ്ധ ബഖിത്തായുടെ അനുസ്മരണ ദിനത്തിൽ നമുക്ക് അനുസ്മരിക്കാം. മനുഷ്യക്കടത്ത് എന്ന ആഗോള പ്രതിഭാസ ദുരന്തത്തിനെതിരെ പോരാടാൻ നമുക്ക് ഒരുമിക്കാം.”

ഫെബ്രുവരി എട്ടാം തിയതി  ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്,  ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, ലാറ്റിന്‍,  അറബി  എന്ന ഭാഷകളില്‍ #PrayAgainstTrafficking എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ സന്ദേശം പങ്കുവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 February 2024, 13:16