തിരയുക

വിശുദ്ധർ വിശുദ്ധർ 

വിശുദ്ധരിൽ ദൈവസ്നേഹത്തിൻറെ വെളിച്ചം പ്രതിഫലിക്കുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം- വിശുദ്ധരും ദൈവത്തിൻറെ സ്നേഹവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വിശുദ്ധരുടെ പ്രവർത്തികളിൽ ദൈവത്തിൻറെ സ്നേഹസാന്നിധ്യം ആവിഷ്കൃതമാകുന്നുവെന്ന്, പാപ്പാ!

“#വിശുദ്ധർ” (#Saints) എന്ന ഹാഷ്ടാഗോടുകൂടി  ശനിയാഴ്‌ച (10/02/24)   കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“#വിശുദ്ധന്മാർ പ്രതിബിംബിത പ്രകാശത്താൽ വിളങ്ങുന്നു. അസാദ്ധ്യമായത് സാദ്ധ്യമാക്കിത്തീർക്കുന്ന ദൈവത്തിൻറെ സ്നേഹഭരിത സാന്നിധ്യം അവരുടെ ലളിതമായ ദൈനംദിന പ്രവർത്തികൾ കാണിച്ചുതരുന്നു ”.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: I #santi brillano di luce riflessa e mostrano nei semplici gesti della loro giornata la presenza amorevole di Dio, che rende possibile l’impossibile.

EN: The #Saints shine with reflected light. Their simple, daily actions show the loving presence of God, who makes the impossible possible.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 February 2024, 18:29