തിരയുക

വെനീസിലെ വിശുദ്ധ മാർക്കോസിന്റെ ബസിലിക്കയുടെ ഉൾഭാഗം വെനീസിലെ വിശുദ്ധ മാർക്കോസിന്റെ ബസിലിക്കയുടെ ഉൾഭാഗം  

ഏപ്രിൽ അവസാനം ഫ്രാൻസിസ് പാപ്പാ വെനീസിലേക്ക് സന്ദർശനം നടത്തും

ഏപ്രിൽ 28 തീയതി ഫ്രാൻസിസ് പാപ്പാ ഇറ്റലിയുടെ തെക്കൻ നഗരമായ വെള്ളത്താൽ ചുറ്റപ്പെട്ട വെനീസിലേക്ക് അപ്പസ്തോലിക യാത്ര നടത്തും. വിശ്വാസികളുമായുള്ള കൂടിക്കാഴ്ചകൾക്കു പുറമെ, ജ്യൂദേക്കയിലെ വനിതാ ജയിലും, ബിയെന്നായിലെ പരിശുദ്ധ സിംഹാസനത്തിന്റെ പവിലിയനും സന്ദർശിക്കും

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഏപ്രിൽ 28 തീയതി ഫ്രാൻസിസ് പാപ്പാ ഇറ്റലിയുടെ തെക്കൻ നഗരമായ വെള്ളത്താൽ ചുറ്റപ്പെട്ട വെനീസിലേക്ക് അപ്പസ്തോലിക യാത്ര നടത്തും. വിശ്വാസികളുമായുള്ള കൂടിക്കാഴ്ചകൾക്കു പുറമെ, ജ്യൂദേക്കയിലെ വനിതാ ജയിലും, ബിയെന്നായിലെ പരിശുദ്ധ സിംഹാസനത്തിന്റെ പവിലിയനും സന്ദർശിക്കും.  വെനീസിലേക്കുള്ള  ഫ്രാൻസിസ് പാപ്പായുടെ സന്ദർശനതീരുമാനത്തിനു വെനീസിലെ പാത്രിയാർക്കീസ് ഫ്രാഞ്ചെസ്‌കോ മൊറാല്യ നന്ദി പ്രകടിപ്പിച്ചു. ഫ്രാൻസിസ് പാപ്പായുടെ വരവിനായി, ആത്മീയമായും, വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിൽ നമുക്ക് നന്നായി തയ്യാറാകാമെന്നും പാത്രിയാർക്കീസ് എല്ലാവരെയും ആഹ്വാനം ചെയ്തു.

ഫ്രാൻസിസ് പാപ്പായുടെ സന്ദർശനം നമ്മുടെ നഗരത്തിനും, പ്രദേശത്തിനും ഒരു ചരിത്ര ദിനമായിരിക്കുമെന്നു വെനീസിന്റെ മേയർ ലൂയിജി ബ്രൂഞ്ഞാറോ എടുത്തു പറഞ്ഞു. ആഴത്തിലുള്ള ക്രിസ്ത്യൻ വേരുകളുള്ള ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ മുഴുവൻ ചരിത്രവും സംഗ്രഹിക്കുന്ന പ്രതീകാത്മക നഗരമായ വെനീസിൽ, പാപ്പായെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ ഏറെ സന്തുഷ്ടരാണെന്ന് വെനെത്തോ പ്രവിശ്യയുടെ പ്രസിഡന്റ് ലുക്കാ സായിയയും പറഞ്ഞു.

വെനീസ് സന്ദർശിക്കുന്ന നാലാമത്തെ പാപ്പായാണ് ഫ്രാൻസിസ് പാപ്പാ. 1972 ൽ പോൾ ആറാമൻ പാപ്പായും, 1985 ൽ ജോൺ പോൾ രണ്ടാമൻ പാപ്പായും, 2011 ബെനഡിക്ട് പതിനാറാമൻ പാപ്പായുമാണ് വെനീസിലേക്ക് അപ്പസ്തോലികസന്ദർശനം നടത്തിയിട്ടുള്ള മറ്റു പാപ്പാമാർ. വെനീസിന്റെ മധ്യസ്ഥനായ വിശുദ്ധ മാർക്കോസിന്റെ തിരുനാളിനു മൂന്നു ദിവസങ്ങൾക്കു ശേഷമാണ് ഫ്രാൻസിസ് പാപ്പാ വെനീസിൽ എത്തിച്ചേരുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 February 2024, 22:08