തിരയുക

പോളണ്ടിലെ ഓഷ്വിറ്റ്സ് -ബിർക്കെനൗ നാസി തടങ്കൽ പാളയത്തിൻറെ മരണമതിലിനു മുന്നിൽ ഇരകൾക്ക് ആദരവർപ്പിക്കുന്ന ജനങ്ങൾ, വിമോചനത്തിൻറെ എഴുപത്തിയൊമ്പതാം വാർഷികം, 27/01/24iberation of the former Nazi-German concentration and extermination camp KL Auschwitz-Birkenau പോളണ്ടിലെ ഓഷ്വിറ്റ്സ് -ബിർക്കെനൗ നാസി തടങ്കൽ പാളയത്തിൻറെ മരണമതിലിനു മുന്നിൽ ഇരകൾക്ക് ആദരവർപ്പിക്കുന്ന ജനങ്ങൾ, വിമോചനത്തിൻറെ എഴുപത്തിയൊമ്പതാം വാർഷികം, 27/01/24iberation of the former Nazi-German concentration and extermination camp KL Auschwitz-Birkenau  (ANSA)

വിദ്വേഷവും അക്രമവും മനുഷ്യത്വത്തിൻറെ നിരാകരണം, പാപ്പാ!

1933-നും 1945-നുമിടയിൽ നാസികൾ യഹൂദരും ഇതര മതസ്ഥരുമൾപ്പടെയുള്ള ദശലക്ഷക്കണക്കിനാളുകളെ ഇല്ലായ്മ ചെയ്യുന്നതിനു നടത്തിയ മനുഷ്യക്കുരുതിയുടെ ഓർമ്മ ആചരിക്കപ്പെട്ട ജനുവരി 27-ന് ഫ്രാൻസീസ് പാപ്പാ കുറിച്ച ട്വിറ്റർ സന്ദേശം. പോളണ്ടിലെ ഓഷ്വിറ്റ്സിലെ നാസിതടങ്കൽ പാളയം സോവ്യറ്റ് സൈന്യം 1945 ജനുവരി 27-ന് മോചിപ്പിച്ച ദിവസമാണ് ഈ ഓർമ്മദിനമായി ആചരിക്കുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വെറുപ്പിൻറെയും ഹിംസയുടെയും യുക്തിക്ക് ഒരിക്കലും ന്യായീകരണം ഇല്ലെന്ന് മാർപ്പാപ്പാ.

1933-നും 1945-നുമിടയിൽ നാസികൾ യഹൂദരും ഇതര മതസ്ഥരുമൾപ്പടെയുള്ള ദശലക്ഷക്കണക്കിനാളുകളെ ഇല്ലായ്മ ചെയ്യുന്നതിനു നടത്തിയ മനുഷ്യക്കുരുതിയുടെ ഓർമ്മ ആചരിക്കപ്പെട്ട ജനുവരി 27-ന്,  ശനിയാഴ്‌ച (27/01/24)   #നമ്മൾഅനുസ്മരിക്കുന്നു (#WeRemember) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“കഴിഞ്ഞ നൂറ്റാണ്ടിൽ  ദശലക്ഷക്കണക്കിന് യഹൂദരെയും ഇതര മതസ്ഥരെയും ഭീകരമാംവിധം ഇല്ലായ്മ ചെയ്തതിൻറെ ഓർമ്മയാചരണവും ആ കൃത്യത്തെ അപലപിക്കലും, വിദ്വേഷത്തിൻറെയും അക്രമത്തിൻറെയും യുക്തിയെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് മറക്കാതിരിക്കാൻ എല്ലാവരേയും സഹായിക്കട്ടെ, കാരണം അത് നമ്മുടെ മനുഷ്യത്വത്തെത്തന്നെ നിഷേധിക്കുന്നു. #നമ്മൾഅനുസ്മരിക്കുന്നു . #WeRemember”.

പോളണ്ടിലെ ഓഷ്വിറ്റ്സിലെ നാസിതടങ്കൽ പാളയം സോവ്യറ്റ് സൈന്യം 1945 ജനുവരി 27-ന് മോചിപ്പിച്ച ദിവസമാണ് ഈ ഓർമ്മദിനമായി ആചരിക്കുന്നത്. ഇക്കൊല്ലം ആചരിക്കപ്പെട്ടത് എഴുപത്തിയൊമ്പതാം വാർഷികമാണ്.2005-ൽ ഏക്യരാഷ്ട്രസഭയാണ് ഈ ദിനാചരണം ഏർപ്പെടുത്തിയത്.

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Il ricordo e la condanna dell’orribile sterminio di milioni di persone ebree e di altre fedi, avvenuto nel secolo scorso, aiuti tutti a non dimenticare che la logica dell’odio e della violenza non si può mai giustificare, perché nega la nostra stessa umanità. #WeRemember

EN: May our remembrance and condemnation of the horrible extermination of millions of Jews and people of other faiths, during the last century, help us all not forget that hatred and violence can never be justified, because it denies our very humanity. #WeRemember

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2024, 17:49