തിരയുക

ഒരുമയിൽ ഒരുമയിൽ  

വൈവിധ്യം സ്വാഗതം ചെയ്യാൻ നമ്മെ ക്ഷണിക്കുന്ന ക്രൈസ്തവൈക്യം !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം - ക്രൈസ്തവൈക്യം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിശുദ്ധാരൂപി നമ്മെ സാരൂപ്യത്തിൽ തളച്ചിടുന്നില്ലയെന്ന് മാർപ്പാപ്പാ.

അനുവർഷം ജനുവരി 18-25 വരെ ക്രൈസ്തവൈക്യത്തിനായുള്ള പ്രാർത്ഥനാവാരം ആചരിക്കപ്പെടുന്ന പശ്ചാത്തലത്തിൽ,സ ചൊവ്വാഴ്ച  (23/01/24) “ക്രൈസ്തൈവക്യം” (#ChristianUnity) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

പാപ്പാ കുറിച്ച പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:

“നാം നടത്തിക്കൊണ്ടിരിക്കുന്ന #ക്രൈസ്തവൈക്യത്തിലേക്കുള്ള യാത്ര വൈവിധ്യത്തെ മാനിക്കുന്നതാണ്: പരിശുദ്ധാത്മാവ് നമ്മെ ഐകരൂപ്യത്തിൽ അടച്ചിടുന്നില്ല, പ്രത്യുത, വൈവിധ്യങ്ങളെ സ്വാഗതം ചെയ്യാൻ നമ്മെ സന്നദ്ധരാക്കുന്നു.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: L’#UnitàdeiCristiani, verso la quale siamo in cammino, rispetta la diversità: lo Spirito Santo non ci rinchiude nell’uniformità, ma ci dispone ad accoglierci nelle differenze.

EN: The journey toward #ChristianUnity, which we are on, respects diversity. The Holy Spirit never imprisons us in uniformity, but instead prepares us to embrace each other in our differences.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 January 2024, 18:34