തിരയുക

ഫ്രാൻസീസ് പാപ്പാ, അന്താരാഷ്ട്ര കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൻറെ  ഇറ്റാലിയൻ ഘടകമായ " പരിശുദ്ധാത്മവിൽ നവീകരണം" എന്ന പ്രസ്ഥാത്തിൻറെ ദേശീയസമിതിയംഗങ്ങളുമൊത്ത് ( Consiglio Nazionale del Rinnovamento nello Spirito) ഫ്രാൻസീസ് പാപ്പാ, അന്താരാഷ്ട്ര കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൻറെ ഇറ്റാലിയൻ ഘടകമായ " പരിശുദ്ധാത്മവിൽ നവീകരണം" എന്ന പ്രസ്ഥാത്തിൻറെ ദേശീയസമിതിയംഗങ്ങളുമൊത്ത് ( Consiglio Nazionale del Rinnovamento nello Spirito)  (VATICAN MEDIA Divisione Foto)

പ്രാദേശികസഭകളിൽ സഭാപ്രസ്ഥാനങ്ങൾ ഫലപ്രദ കൂട്ടായ്മ തേടണം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, അന്താരാഷ്ട്ര കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൻറെ ഇറ്റലിയിലെ ഘടകമായ പരിശുദ്ധാരൂപിയിലുള്ള നവീകരണത്തിൻറെ എൺപതിലേറെപ്പേരടങ്ങിയ ദേശിയസമിതിയംഗങ്ങളുമായി ശനിയാഴ്ച (20/01/24) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കരിസ്മാറ്റിക് നവീകരണപ്രസ്ഥാനം അതിൻറെ സ്വഭാവത്താൽതന്നെ പ്രാർത്ഥനയ്ക്കും സുവിശേഷവത്ക്കരണത്തിനും സവിശേഷ സ്ഥാനം നല്കുന്നുണ്ടെന്ന് മാർപ്പാപ്പാ.

അന്താരാഷ്ട്ര കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിൻറെ ഇറ്റലിയിലെ ഘടകമായ പരിശുദ്ധാരൂപിയിലുള്ള നവീകരണത്തിൻറെ എൺപതിലേറെപ്പേരടങ്ങിയ ദേശിയസമിതിയംഗങ്ങളെ ശനിയാഴ്ച (20/01/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

കരിസ്മാറ്റിക് പ്രസ്ഥാനം പ്രാർത്ഥനയ്ക്ക്, വിശിഷ്യ, സ്തുതിപ്പിന് കല്പിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ കൈവശപ്പെടുത്തുന്നതിൻറെയും കാര്യക്ഷമതയുടെയുമായ സംസ്ക്കാരം ആധിപത്യം പുലർത്തുന്ന ഒരു ലോകത്തിലും ചിലപ്പോഴൊക്കെ സംഘടനാപരമായ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ഒരു സഭയിലും നമുക്കെല്ലാവർക്കും ആവശ്യമായിരിക്കുന്നത്, ദൈവകൃപയുടെ മുന്നിൽ കൃതജ്ഞതാ സ്തോത്രത്തിനും സ്തുതിപ്പിനും വിസ്മയത്തിനും ഇടം നൽകുകയാണ് എന്ന് ഓർമ്മിപ്പിച്ചു.

മൗനം സുപ്രധാനമായതും നമ്മുടെ വാക്കുകൾക്കുമേൽ ദൈവവചനം പ്രബലമാകുന്നതും നമ്മളല്ല, കർത്താവ് കേന്ദ്രസ്ഥാനത്തായിരിക്കുന്നതുമായ ആരാധന പരിപോഷിപ്പിക്കുന്നത് തുടരാൻ പാപ്പാ പ്രചോദനംപകരുകയും ചെയ്തു. കരിസ്മാറ്റിക് പ്രസ്ഥാനത്തിൻറെ ജനിതകഘടനയുടെ, അഥവാ, ഡി എൻ എയുടെ ഒരു ഭാഗമാണ് സുവിശേഷവത്ക്കരണമെന്ന് പാപ്പാ വിശേഷിപ്പിച്ചു.

പരിശുദ്ധാരൂപിയെ ഹൃദയത്തിൽ സ്വീകരിച്ചുകഴിഞ്ഞാൽ പിന്നെ തുറവുള്ളവരും ചലിക്കുന്നവരും പുറത്തേക്കിറങ്ങുന്നവരും ആകാതിരിക്കാനാകില്ലെന്നും സുവിശേഷം പകർന്നു നല്കാൻ പരിശുദ്ധാരൂപി പ്രേരിപ്പിച്ചുകൊണ്ടിരിക്കുമെന്നും പാപ്പാ വിശദീകരിച്ചു. ജീവിതസാക്ഷ്യംകൊണ്ടാണ് ആദ്യപ്രഘോഷണം നടത്തുകയെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്തു.

നവികരണ സമൂഹം മെത്രാൻറെ അജപാലനനിർദ്ദേശാനുസരണം സഭാസമൂഹം മുഴുവൻറെയും അതായത് രൂപതയുടെയും ഇടവകയുടെയും സേവനത്തിനായി പരിശ്രമിക്കണമെന്നും സഭാപരമായ സമിതികളും പ്രസ്ഥാനങ്ങളും സഘങ്ങളുമായി കൂട്ടായ്മയിലായിരിക്കണമെന്നും സഹോദര്യത്തിനു സാക്ഷ്യമേകണമെന്നും പാപ്പാ കൂട്ടായ്മയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടവെ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2024, 09:36