തിരയുക

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ ബാരി-ബിത്തോന്തൊ അതിരൂപതയിൽ നിന്നെത്തിയ സ്ഥൈര്യേലേപനാർത്ഥികളുമൊത്ത് നടത്തിയ കൂടിക്കാഴ്ചാ വേളയിൽ, വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ, 27/01/24 ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ ബാരി-ബിത്തോന്തൊ അതിരൂപതയിൽ നിന്നെത്തിയ സ്ഥൈര്യേലേപനാർത്ഥികളുമൊത്ത് നടത്തിയ കൂടിക്കാഴ്ചാ വേളയിൽ, വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ, 27/01/24  (ANSA)

സ്ഥൈര്യലേപനം മാമ്മോദീസയെന്ന ദാനത്തിൻറെ സ്ഥിരീകരണം, പാപ്പാ !

പാപ്പാ, ഇറ്റലിയിലെ ബാരി-ബിത്തോന്തൊ അതിരൂപതയിൽ നിന്നെത്തിയ സ്ഥൈര്യേലേപനാർത്ഥികളും അവരുടെ മാതാപിതാക്കളും കുടുംബാംഗങ്ങളുമുൾപ്പെട്ട ഏഴായിരത്തിലേറെപ്പേരെ ശനിയാഴ്‌ച (27/01/24) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭയാകുന്ന മഹാകുടുംബത്തിൽ നമ്മെ പ്രവേശിപ്പിക്കുന്നതും പരിശുദ്ധാരൂപി നമ്മിൽ കുടിയിരിക്കാൻ വരുന്നതുമായ ദിവസമാണ് മാമ്മോദീസാ ദിനമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഇറ്റലിയിലെ ബാരി-ബിത്തോന്തൊ അതിരൂപതയിൽ നിന്നെത്തിയ സ്ഥൈര്യേലേപനാർത്ഥികളും അവരുടെ മാതാപിതാക്കളും കുടുംബാംഗങ്ങളുമുൾപ്പെട്ട ഏഴായിരത്തിലേറെപ്പേരെ ശനിയാഴ്‌ച (27/01/24) വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

നാം ക്രൈസ്തവജീവിതത്തിലേക്ക്, യേശുവിലുള്ള ജീവിതത്തിലേക്ക് പിറന്നുവീഴുന്ന ദിനമാകയാൽ മാമ്മോദീസാത്തീയതി സുപ്രധാനമാണെന്നും  അത് ഓർത്തിരിക്കുകയും ആഘോഷിക്കുകയും വേണമെന്നും പാപ്പാ പറഞ്ഞു.

സുവിശേഷ പ്രഘോഷണമെന്ന ദൗത്യം ഈ കൂദാശവഴി നമുക്കു ലഭിക്കുന്നതിനെക്കുറിച്ചു പരാമർശിച്ച പാപ്പാ വാഴ്ത്തപ്പെട്ട കാർലൊ അക്കൂത്തിസിൻറെ മാതൃക പിൻചെല്ലാൻ പ്രചോദനം പകർന്നു. പ്രാർത്ഥനയോടുള്ള ഇഷ്ടം, വിശ്വാസ സാക്ഷ്യം, പരസ്നേഹം എന്നീ മൂന്നു മാർഗ്ഗങ്ങൾ വാഴ്ത്തപ്പെട്ട അക്കൂത്തിസ് സുവിശേഷസന്ദേശ പ്രസരണത്തിന് ഉപയോഗപ്പെടുത്തിയെന്ന് പാപ്പാ വിശദീകരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 January 2024, 18:29