തിരയുക

ഇറ്റാലിയൻ വീഞ്ഞ് വ്യാപാര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരുമായി പാപ്പാ. ഇറ്റാലിയൻ വീഞ്ഞ് വ്യാപാര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരുമായി പാപ്പാ.  (VATICAN MEDIA Divisione Foto)

പാപ്പാ: ദൈവത്തിന്റെ ദാനങ്ങൾ നമ്മുടെ സംരക്ഷണത്തിൽ ഭരമേൽപ്പിച്ചിരിക്കുന്നു

ഇറ്റാലിയൻ വീഞ്ഞ് വ്യാപാര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരുമായി വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. ബഹുമാനത്തോടെയും ദൃഢചിത്തതയോടും കൂടെ ഭൂമിയേയും പരസ്പരവും പരിപാലിക്കേണ്ടതിന്റെ ആവശ്യകത അവർക്ക് നൽകിയ സന്ദേശത്തിൽ പാപ്പാ ഉയർത്തിപ്പിടിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വീനിറ്റലി നടത്തുന്ന വ്യാപാര സമ്മേളനത്തിൽ ഫ്രാൻസിസ് അസീസ്സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവരുടെ പ്രവർത്തികളുടെ ധാർമ്മീക വശങ്ങളെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് വിചിന്തനം ചെയ്യാൻ അവരെടുത്ത തീരുമാനത്തെ പാപ്പാ  പ്രശംസിച്ചു. വൈൻ വ്യവസായത്തിലുള്ള ഉൽപ്പാദകരും, ഉപഭോക്താക്കളും തമ്മിലുള്ള ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, അവരുടെ അനുഭവസമ്പത്തുകൾ പങ്കുവയ്ക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് വ്യാപാര സമ്മേളനം. അവർക്ക് നൽകിയ സന്ദേശത്തിൽ പരിസ്ഥിതി, തൊഴിൽ, ആരോഗ്യ പരമായ ഉപഭോഗചര്യകൾ എന്നിവയെ മാനിച്ചു കൊണ്ടുള്ള ഒരു മനോഭാവം അടിവരയിട്ടു.

പ്രത്യേകതരം സാങ്കേതിക വിദ്യകളും വ്യാപാര യുക്തികളും വിനിയോഗിക്കുന്നതിനപ്പുറം വീഞ്ഞുണ്ടാക്കുന്നവർ ഭൂമിയെയും മുന്തിരിച്ചെടിയേയും, കൃഷി ചെയ്യുന്ന രീതിയേയും, വീഞ്ഞു തയ്യാറാക്കുന്ന രീതികളേയും ബഹുമാനിക്കണം എന്ന് പാപ്പാ നിർദ്ദേശിച്ചു. വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള ബഹുമാനം, സ്ഥിരോത്സാഹം, ഫലം പുറപ്പെടുവിക്കാനുള്ള കഴിവ് എന്നിവ ആത്മാവിന് മൂല്യം പകരുന്ന സന്ദേശമാണെന്നും അത് പ്രകൃതിയുടേയും, മുന്തിരിയുടേയും, കിളക്കലിന്റെയും താളത്തിൽ നിന്നു വേണം പഠിക്കാനെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. ഇത്തരം പ്രായോഗിക നൈപുണ്യം അക്കാഡമിക തലത്തിൽ നിന്ന് ഭാഗീകമായി മാത്രമേ അഭ്യസിക്കാൻ കഴിയൂ അതിനാൽ അനുഭവങ്ങളുടെ പങ്കുവയ്ക്കലുകൾ പ്രാധാന്യമർഹിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

വീഞ്ഞും, ഭൂമിയും, കാർഷിക, വ്യവസായ നൈപുണ്യവും സ്രഷ്ടാവായ ദൈവം ഹൃദയങ്ങൾക്ക് എല്ലാവർക്കും യഥാർത്ഥ സന്തോഷം പകരാൻ മനുഷ്യനെ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്ന ദാനങ്ങളാണ് എന്നു പറഞ്ഞു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്. അവരുടെ പ്രവർത്തനങ്ങൾ ഫ്രാൻസിസ് അസീസ്സിയുടെ ആത്മീയതയാൽ ദരിദ്രർക്കുള്ള സഹായവും സൃഷ്ടിയോടുള്ള ബഹുമാനവും കൊണ്ട് മുന്നോട്ടു പോകാൻ തീരുമാനിച്ചതിൽ പാപ്പാ അവർക്ക് നന്ദി പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2024, 15:03