തിരയുക

ഫ്രാൻസിസ് പാപ്പാ, പൊതുകൂടിക്കാഴ്ചാവേളയിൽ നിന്ന് ഫ്രാൻസിസ് പാപ്പാ, പൊതുകൂടിക്കാഴ്ചാവേളയിൽ നിന്ന്  (VATICAN MEDIA Divisione Foto)

ആശയവിനിമയമേഖലയിൽ കൃത്രിമബുദ്ധിക്ക് നല്ല സംഭാവനകൾ നൽകാനാകും: ഫ്രാൻസിസ് പാപ്പാ

ലോകസാമൂഹ്യമാധ്യമദിനവുമായി ബന്ധപ്പെട്ട് ആശയവിനിമയരംഗത്ത് കൃത്രിമബുദ്ധിയുടെ ഉപയോഗത്തെക്കുറിച്ച് ജനുവരി 24 ബുധനാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ ട്വീറ്റ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വാർത്താവിനിമയരംഗത്ത് വ്യക്തികളുടെ പ്രാധാന്യം എടുത്തുപറഞ്ഞും, കൃത്രിമബുദ്ധിയുടെ ഉപയോഗത്തിലൂടെ ഉണ്ടായേക്കാവുന്ന സദ്‌ഫലങ്ങൾ ഉയർത്തിക്കാട്ടിയും ഫ്രാൻസിസ് പാപ്പാ. ലോകസാമൂഹ്യമാധ്യമദിനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമമായ ട്വിറ്ററിൽ നൽകിയ സന്ദേശത്തിൽ ആശയവിനിമയരംഗത്ത്, പ്രത്യേകിച്ച് വാർത്താവിനിമയ രംഗത്തുള്ള വ്യക്തികളുടെ സാന്നിധ്യത്തിന്റെ പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. എന്നാൽ അതേസമയം, ശരിയായ രീതിയിൽ ഉപയോഗിച്ചാൽ കൃത്രിമബുദ്ധിക്ക് ആശയവിനിമയരംഗത്ത് നല്ല സംഭാവനകൾ നൽകാൻ സാധിക്കുമെന്നും, പാപ്പാ ഉദ്ബോധിപ്പിച്ചു.

"ആശയവിനിമയരംഗത്തുള്ള ആളുകളെ കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കുകയും തൊഴിൽപരമായ കഴിവുകളെ മൂല്യവത്ക്കരിക്കുകയും, പ്രാദേശികമായ ജേർണലിസം ഒഴിവാക്കാതിരിക്കുകയും ചെയ്‌താൽ, കൃത്രിമബുദ്ധിക്ക് വാർത്താവിനിമയരംഗത്ത് നല്ല സംഭാവനകൾ നൽകാൻ സാധിക്കും" എന്നാണ് ജനുവരി 24-ആം തീയതി ഫ്രാൻസിസ് പാപ്പാ സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചത്.

EN: The use of artificial intelligence can positively contribute to the field of communications, as long as it does not eliminate the role of journalism in the field. Our use of #AI must also value professionalism in communication, making communicators more responsible. #WCD

IT: L’uso dell’#IA potrà contribuire positivamente nel campo della comunicazione, se non annullerà il ruolo del giornalismo sul campo, se valorizzerà le professionalità della comunicazione, responsabilizzando ogni comunicatore. #GMCS

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 January 2024, 16:42