തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ 

സുഖകരമായ ജീവിതത്തിന് ഭൗതികസമ്പത്ത് മാത്രം പോര: ഫ്രാൻസിസ് പാപ്പാ

അത്യാഗ്രഹമെന്ന തിന്മയുമായി ബന്ധപ്പെട്ട് നടത്തിയ ഉദ്ബോധനത്തിന് പിന്നാലെ, ജനുവരി 24 തിങ്കളാഴ്ച ദ്രവ്യാസക്തിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതിയ ട്വീറ്റ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സുഖകരമായ ജീവിതം നയിക്കാൻ ഭൗതികവസ്തുക്കൾ മാത്രം പോരെന്ന് ഫ്രാൻസിസ് പാപ്പാ. ഒരുവൻ കൈവശം വയ്ക്കുന്ന സമ്പത്തല്ല അവന്റെ ജീവിതം നിർണ്ണയിക്കുന്നതെന്നും പാപ്പാ. ദൈവവും മറ്റു മനുഷ്യരുമായുള്ള നല്ല ബന്ധമാണ് നല്ല ഒരു ജീവിതത്തിന് ആവശ്യമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ജനുവരി 24-ആം തീയതി, വത്തിക്കാനിൽ ബുധനാഴ്ചകളിൽ പതിവുള്ള പൊതുകൂടിക്കാഴ്ചാവേളയിൽ അത്യാഗ്രഹമെന്ന തിന്മയുമായി ബന്ധപ്പെട്ട് പഠിപ്പിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു സന്ദേശം പാപ്പാ സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചത്.

"സുഖകരമായി ജീവിക്കാൻ, ഭൗതികവസ്തുക്കൾ സ്വരുക്കൂട്ടുന്നത് മതിയാകില്ല. കാരണം, ഒരുവന് സ്വന്തമായുള്ളവയെ അടിസ്ഥാനമാക്കിയല്ല അവന്റെ ജീവിതം (ലൂക്കാ 12, 15). അത്, ദൈവവും, മറ്റുള്ളവരുമായി, പ്രത്യേകിച്ച്, കുറച്ചു മാത്രമുള്ള ആളുകളുമായുള്ള നല്ല ബന്ധങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്" എന്നാണ് പാപ്പാ ട്വിറ്ററിൽ എഴുതിയത്. പൊതുകൂടിക്കാഴ്ച് (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പാ ഈ സന്ദേശം ആവർത്തിച്ചത്.

EN: Accumulating material goods is not enough to live well, because life does not depend on what we possess (cf. Lk 12:15). Life depends on good relationships: with God, with others, and also with those who have less. #GeneralAudience

IT: Accumulare beni materiali non basta a vivere bene, perché la vita non dipende da ciò che si possiede (cfr Lc 12,15). Dipende invece dalle buone relazioni: con Dio, con gli altri e anche con chi ha di meno. #UdienzaGenerale

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 January 2024, 16:29