തിരയുക

ഫാ. ലൊറെൻസോ മിലാനിയുടെ ജന്മശതാബ്ദിയുടെ ദേശീയ സമിതിയിലെ അംഗങ്ങൾ പാപ്പായുമായി കൂടികാഴ്ച നടത്തിയപ്പോൾ. ഫാ. ലൊറെൻസോ മിലാനിയുടെ ജന്മശതാബ്ദിയുടെ ദേശീയ സമിതിയിലെ അംഗങ്ങൾ പാപ്പായുമായി കൂടികാഴ്ച നടത്തിയപ്പോൾ.  (VATICAN MEDIA Divisione Foto)

പാപ്പാ: ദരിദ്രരുടെയും തഴയപ്പെട്ടവരുടെയും വിദ്യാഭ്യാസത്തിനായി ഫാ. മിലാനി ജീവിതം സമർപ്പിച്ചു

ഇറ്റാലിയൻ പുരോഹിതനും അധ്യാപകനുമായ ഫാ. ലോറെൻസോ മിലാനിയുടെ ജന്മശതാബ്ദി കമ്മിറ്റി അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ജനുവരി 22ആം തിയതി കൂടിക്കാഴ്ച നടത്തുകയും സമൂഹത്തിലെ ദരിദ്രരുടെയും ഒഴിവാക്കപ്പെട്ടവരുടെയും വിദ്യാഭ്യാസത്തിനായുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തെ അനുസ്മരിക്കുകയും ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

1923ൽ ജനിച്ച ഫാ. മിലാനി, ദരിദ്രരുടേയും പാർശ്വവത്കരിക്കപ്പെട്ടവരുടേയും വിദ്യാഭ്യാസത്തിനായി തന്റെ ജീവിതം സമർപ്പിക്കുകയും, സാമൂഹിക നീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിമർശനാത്മക അധ്യാപനത്തിന്റെ നൂതന രീതികൾ ഉപയോഗിക്കുകയും ചെയ്തു.

നിസ്സംഗതരായി തുടരരുതെന്നും സമൂഹത്തിലെ പുതിയ ദാരിദ്ര്യത്തെ തിരിച്ചറിയാനും അവിടെ എത്തിച്ചേരാനും ഫാ. മിലാനിയുടെ ജീവിതവും സാക്ഷ്യവും നമ്മെ ആഹ്വാനം ചെയ്യുന്നുന്നെന്ന് പാപ്പാ അവരോടു വിശദീകരിച്ചു. എല്ലാവർക്കും ലഭ്യമായ തുറന്ന വിദ്യാഭ്യാസത്തിൽ പുരോഹിതന്റെ സ്വാധീനം, പ്രത്യേകിച്ച് ടസ്കാനിയിലെ ബാർബിയാന എന്ന ഗ്രാമത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് അദ്ദേഹം നൽകിയ സുപ്രധാന സംഭാവനയെയും പാപ്പാ ഓർമ്മിച്ചു.

ഫാ. മിലാനിയുടെ സാക്ഷ്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഫ്രാ൯സിസ് പാപ്പാ കമ്മിറ്റിയോടു നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രാധാന്യം നിലവിലെയും ഭാവിയിലെയും തലമുറകൾ അറിയേണ്ടതിനെ കുറിച്ച് പാപ്പാ ഊന്നിപ്പറഞ്ഞു. ഫാ. മിലാനിയുടെ സന്ദേശം, പ്രത്യേകിച്ച് യുവ തലമുറയുമായി പങ്കിടാനുള്ള ശ്രമങ്ങൾ തുടരണമെന്നും ഉൾക്കൊള്ളലിനും സാമൂഹിക നീതിക്കുമുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം ഇന്നും നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.

ഫാ. മിലാനിയുടെ ജീവിതത്തെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതും പുരോഹിതനാകാൻ തീരുമാനിച്ചതും അദ്ദേഹത്തിന്റെ മാനുഷികവും ആത്മീയവുമായ അനുഭവത്തിന്റെ കാതലായി അടയാളപ്പെടുത്തുന്നതാണെന്ന് വ്യക്തമാക്കി. ഈ അഗാധമായ പരിവർത്തനം സാമൂഹിക നീതിയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് ആക്കം കൂട്ടിയെന്നും അത് പ്രത്യേകിച്ച് ദരിദ്രരുടെ  വിദ്യാഭ്യാസത്തിലൂടെയായിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ഫാ. മിലാനി തന്റെ പദവികൾ ഉപേക്ഷിച്ച് ദാരിദ്ര്യത്തിന്റെയും എളിമയുടെയും ജീവിതം സ്വീകരിച്ചുകൊണ്ട് സുവിശേഷവൽക്കരണത്തെ പൂർണ്ണമായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ സമർപ്പണം ബാർബിയാനയിലെ പ്രവർത്തനത്തിലേക്കും വ്യാപിച്ചു, അവിടെ അദ്ദേഹം പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അവരുടെ അന്തസ്സ് പുനഃസ്ഥാപിക്കുന്നതിനും, അവകാശങ്ങൾക്കും, പൗരത്വത്തിനും ഊന്നൽ നൽകിയെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

എല്ലാ ദൈവമക്കളുടെയും അന്തർലീനമായ പുത്രത്വത്തിന്റെ അന്തസ്സ് വളർത്തിയെടുക്കാൻ ഫാ. മിലാനി ഏറ്റവും നിസ്സാരരായ ഭാഗ്യശാലികളെ ഉയർത്താൻ ശ്രമിച്ച വേദിയാക്കി വിദ്യാലയത്തെ മാറ്റി എന്ന് പാപ്പാ അനുസ്മരിച്ചു. വ്യാവസായികവൽക്കരണ സമയത്ത് ഇറ്റലിയുടെ സാമൂഹികവും സാമ്പത്തികവുമായ പരിവർത്തനത്തിന്റെ സാക്ഷിയും വ്യാഖ്യാതാവുമായി ഫാ. മിലാനിയെ ഫ്രാൻസിസ് പാപ്പാ പ്രശംസിച്ചു.

സാമൂഹിക പ്രോത്സാഹനത്തിനും, സുവിശേഷവൽക്കരണത്തിനും തടസ്സമായി നിന്ന അക്കാലത്തെ പൊതുവിദ്യാലയങ്ങളുടെ വിവേചനപരമായ സ്വഭാവത്തെ ഫാ. മിലാനി തിരിച്ചറിഞ്ഞു. ഇത് ബാർബിയാനയിലെ ദരിദ്രരെ പഠിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. സുവിശേഷത്തിന്റെ സേവനത്തിൽ അറിവ് നൽകുന്നതിന് ഊന്നൽ നൽകി. പാപ്പാ സന്ദേശത്തിൽ പറഞ്ഞു.

സമൂഹത്തോടുള്ള സ്നേഹത്തിന്റെ യഥാർത്ഥ പ്രഖ്യാപനമായി  ഫാ. മിലാനിയുടെ മുദ്രാവാക്യം "ഞാൻ നിങ്ങളെ കരുതുന്നു" എന്നതിനെ ഉയർത്തി കാട്ടിയ ഫ്രാൻസിസ് പാപ്പാ നിസ്സംഗത പാലിക്കരുതെന്നും ഒഴിവാക്കപ്പെട്ടവരിലേക്ക് എത്തിച്ചേരാനും ക്രിസ്ത്യാനികളോടു ആഹ്വാനം ചെയ്തു. ഫാ. മിലാനിയുടെ വെല്ലുവിളി നിറഞ്ഞ പാരമ്പര്യത്തിന് നന്ദി പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ശതാബ്ദി ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതിന് കമ്മിറ്റിയെ അഭിനന്ദിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 January 2024, 18:41