തിരയുക

തിരുപ്പിറവി രംഗം, കലാകാരൻറെ ഭാവനയിൽ തിരുപ്പിറവി രംഗം, കലാകാരൻറെ ഭാവനയിൽ 

നമുക്കായി ആഗതനാകുന്ന ദൈവ സുതൻ, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം: ദൈവസൂനുവിൻറെ ആഗമനത്തിലടങ്ങിയിരിക്കുന്ന ലാളിത്യം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യേശു നമ്മുടെ പക്കലേക്കു വരുന്നത് നാം എന്തായിരിക്കുന്നുവോ അതുപോലെയാണെന്ന് മാർപ്പാപ്പാ.

ശനിയാഴ്‌ച (16/12/23)  ആഗമനകാലം (#Advent) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“രക്ഷകനായ യേശു, നാം ആയിരിക്കുന്ന രീതിയിൽ,  നമ്മുടെ ദാരിദ്ര്യത്തോടും ദുരിതങ്ങളോടും കുറവുകളോടും കൂടി, സർവ്വോപരി, ഉയർത്തപ്പെടുകയും പൊറുക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്യുകയെന്ന നമ്മുടെ ആവശ്യകതയോടുകൂടി, നമുക്കായി ആഗതനാകുന്നു. #ആഗമനം”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Gesù, il Salvatore, viene per noi così come siamo, con le nostre povertà, miserie e difetti, soprattutto con il nostro bisogno di essere rialzati, perdonati e salvati. #Avvento

EN: Jesus, the Saviour, comes for us just as we are, with our poverty, misery and failings and, above all, with our need to be raised up, forgiven and saved. #Advent

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2023, 12:48