തിരയുക

ഫ്രാൻസീസ് പാപ്പാ, റോമിൽ പരിശുദ്ധ കന്യകാമറിയത്തിൻറെ നാമത്തിലുള്ള വലിയ ബസിലിക്കയിൽ, അഥവാ, മേരി മേജർ ബസിലിക്കയിൽ ജീവൻ തുടിക്കുന്ന തിരുപ്പിറവി രംഗം അവതരിപ്പിക്കുന്ന കലാകാരന്മാരും പ്രവർത്തകരും അടങ്ങുന്ന രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്ച (16/12/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച വേളയിൽ . ഫ്രാൻസീസ് പാപ്പാ, റോമിൽ പരിശുദ്ധ കന്യകാമറിയത്തിൻറെ നാമത്തിലുള്ള വലിയ ബസിലിക്കയിൽ, അഥവാ, മേരി മേജർ ബസിലിക്കയിൽ ജീവൻ തുടിക്കുന്ന തിരുപ്പിറവി രംഗം അവതരിപ്പിക്കുന്ന കലാകാരന്മാരും പ്രവർത്തകരും അടങ്ങുന്ന രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്ച (16/12/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച വേളയിൽ .  (Vatican Media)

വിശുദ്ധനാട്ടിലെ സഹോദരങ്ങളെ തനിച്ചാക്കരുത്, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, റോമിൽ പരിശുദ്ധ കന്യകാമറിയത്തിൻറെ നാമത്തിലുള്ള വലിയ ബസിലിക്കയിൽ, ജീവൻ തുടിക്കുന്ന തിരുപ്പിറവി രംഗം അവതരിപ്പിക്കുന്ന കലാകാരന്മാരും പ്രവർത്തകരും അടങ്ങുന്ന ഒരു സംഘത്തെ ശനിയാഴ്ച (16/12/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധം മൂലം തീർത്ഥാടകരും ആഘോഷങ്ങളുമില്ലാത്ത തിരുപ്പിറവിത്തിരുന്നാളിലൂടെ കടന്നു പോകുന്ന വിശുദ്ധനാടിനെ പ്രത്യേകം ഓർക്കാൻ മാർപ്പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

റോമിൽ പരിശുദ്ധ കന്യകാമറിയത്തിൻറെ നാമത്തിലുള്ള വലിയ ബസിലിക്കയിൽ, അഥവാ, മേരി മേജർ ബസിലിക്കയിൽ ജീവൻ തുടിക്കുന്ന തിരുപ്പിറവി രംഗം അവതരിപ്പിക്കുന്ന കലാകാരന്മാരും പ്രവർത്തകരും അടങ്ങുന്ന രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ ഒരു സംഘത്തെ ശനിയാഴ്ച (16/12/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച വേളയിൽ ഫ്രാൻസീസ് പാപ്പാ ലോകത്തിൽ ആദ്യമായി തിരുപ്പിറവിരംഗം പുനരാവിഷ്ക്കരിക്കുന്നതിന് കാരണഭൂതനായ വിശുദ്ധ ഫ്രാൻസീസ് അസ്സീസിയെയും യേശു പിറന്നു വീണ ബത്ലഹേമിലെ ഇന്നത്തെ അവസ്ഥയെയുംകുറിച്ച് പരമാർശിക്കുകയായിരുന്നു.

യേശുജനിച്ച പ്രദേശത്ത് പതിറ്റാണ്ടുകളായി നിലവിലുള്ള സംഘർഷാവസ്ഥയുടെ ഫലമായ യുദ്ധം ഇന്ന് അവിടെ സൃഷ്ടിച്ചിരിക്കുന്ന അവസ്ഥയെക്കുറിച്ച് അവബോധം പുലർത്തുന്ന നമ്മൾ ഏറെയാതനകളനുഭവിക്കുന്ന അവിടങ്ങളിലെ സഹോദരങ്ങളോട് ഐക്യദർഢ്യമുള്ളവരായിരിക്കണമെന്നും അവരെ തനിച്ചാക്കരുതെന്നും പാപ്പാ പറഞ്ഞു. ബെത്ലഹേമിൻറെ യാതന മദ്ധ്യപൂർവ്വദേശത്തിനും അഖിലലോകത്തിനും തുറന്ന മുറിവാണെന്ന് സകലരെയും ഓർമ്മപ്പെടുത്തുന്ന സജീവപുൽക്കൂടും അതുപോലെതന്നെ, സമൂർത്ത സഹായവും വഴി ആ സഹോദരങ്ങളുടെ ചാരത്തായിരിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

800 വർഷം മുമ്പ്, വിശുദ്ധ ഫ്രാൻസീസ് അസ്സീസി ഇറ്റലിയിലെ ഗ്രേച്ചൊയിൽ തിരുപ്പിറവി രംഗം ആദ്യമായി സജീവമായി പുനരാവിഷ്ക്കരിച്ചതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ ഒരു കാലിത്തൊഴുത്തിൽ കന്യകാ മറിയത്തിൽ നിന്നു പിറന്ന് ഒരു പുൽത്തൊട്ടിയിൽ ശയിക്കുന്ന ദൈവത്തിൻറെ രഹസ്യത്തിനു മുന്നിൽ വികാരവും ആർദ്രതയും സന്ന്യാസിമാരിലും ജനങ്ങളിലും ഉളവാക്കാനായിരുന്നു ജീവൻ തുടിക്കുന്ന ആ തിരുപ്പിറവിരംഗം വിശുദ്ധൻ ഒരുക്കിയതെന്ന് വിശദീകരിച്ചു. പ്രതിമകളല്ല, അസ്ഥിയും മാംസവുമുള്ള ആളുകളായിരുന്നു ആ തിരുപ്പിറവി രംഗത്തിലെന്നും മനുഷ്യാവതാര യാഥാർത്ഥ്യം എടുത്തുകാട്ടുകയായിരുന്നു അതിൻറെ ലക്ഷ്യമെന്നും പാപ്പാ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2023, 12:21