തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

പരിശുദ്ധാത്മാവിലേക്ക് ഉള്ളുതുറക്കാൻ സഭയോടും വിശ്വാസികളോടും യേശു ആവശ്യപ്പെടുന്നു: ഫ്രാൻസിസ് പാപ്പാ

പരിശുദ്ധാത്മാവിന്റെ പ്രചോദങ്ങൾക്ക് മനസ്സുതുറക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സുവിശേഷം അറിയിക്കാനായി പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങൾക്കായി ഉള്ളം തുറക്കാൻ യേശു ആവശ്യപെടുന്നുവെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ പതിവുപോലെ, ഡിസംബർ പതിമൂന്നാം തീയതി ബുധനാഴ്ച അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ, സുവിശേഷപ്രഘോഷണത്തിനായി, പരിശുദ്ധാത്മാവിന് മുന്നിൽ ജീവിതം തുറക്കുവാൻ ഉദ്ബോധിപ്പിച്ചതിനുശേഷമാണ് പാപ്പാ ഇത്തരമൊരു സന്ദേശം ട്വിറ്ററിലൂടെ നൽകിയത്.

"യേശു ഓരോ വിശ്വാസിയോടും സഭയോടും ആവശ്യപ്പെടുന്നു: നിന്നെത്തന്നെ തുറക്കുക, കാരണം, സാക്ഷ്യപ്പെടുത്തപ്പെടാനും, അറിയിക്കപ്പെടാനുമായി സുവിശേഷസന്ദേശത്തിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്! സഭയേ, മിഷനറിയും സുവിശേഷവത്കരണകർത്രിയുമായിരിക്കാൻ നിന്നെ നിർബന്ധിക്കുന്ന പരിശുദ്ധാത്മാവിന്റെ നിശ്വാസത്തിനായി നിന്നെത്തന്നെ തുറക്കുക" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്ടാഗോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം കുറിച്ചത്.

IT: Gesù chiede a ogni credente e alla sua Chiesa: apriti perché il messaggio del Vangelo ha bisogno di te per essere testimoniato e annunciato! Apriti, Chiesa, al soffio dello Spirito Santo, che ti spinge a essere missionaria, evangelizzatrice! #UdienzaGenerale

EN: Jesus says to every believer and to his Church: be open because the Gospel message needs you to witness to it and proclaim it! Church, be open to the breath of the Holy Spirit who pushes you to be missionary, to evangelize! #GeneralAudience

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2023, 17:08