തിരയുക

ത്രികാല പ്രാർത്ഥനയിൽ പങ്കെടുത്ത കുട്ടികൾ ഉണ്ണിയേശുവിന്റെ തിരുസ്വരൂപവുമായി... ത്രികാല പ്രാർത്ഥനയിൽ പങ്കെടുത്ത കുട്ടികൾ ഉണ്ണിയേശുവിന്റെ തിരുസ്വരൂപവുമായി...  (VATICAN MEDIA Divisione Foto)

പാപ്പാ: യുദ്ധ സാഹചര്യങ്ങളിലും, അഭയാർത്ഥി ക്യാമ്പുകളിലും ക്രിസ്തുമസ് ആഘോഷിക്കുന്ന കുട്ടികൾക്കായി പ്രാർത്ഥിക്കാം

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“തിരുപ്പിറവി രംഗത്തിന് മുന്നിൽ നിന്നു കൊണ്ട് യുദ്ധസാഹചര്യങ്ങളിലും, അഭയാർത്ഥി ക്യാമ്പുകളിലും, ഏറ്റം ദുരിതമായ സാഹചര്യങ്ങളിലും ക്രിസ്തുമസ് കഴിച്ചുകൂട്ടേണ്ടി വരുന്ന കുട്ടികൾക്കായി നമുക്കൊരുമിച്ച് പ്രാർത്ഥിക്കാം.”

ഡിസംബർ പതിനേഴാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ് എന്ന ഭാഷകളില്‍  #ഒരുമിച്ച് പ്രാർത്ഥിക്കാം എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2023, 15:36