തിരയുക

സാന്താ മാർത്തയിലെ ധർമ്മ ചികിത്സാലയത്തിലെ കുട്ടികൾക്കൊപ്പെം പാപ്പാ 87 ആം ജന്മദിനത്തിൽ. സാന്താ മാർത്തയിലെ ധർമ്മ ചികിത്സാലയത്തിലെ കുട്ടികൾക്കൊപ്പെം പാപ്പാ 87 ആം ജന്മദിനത്തിൽ.  (VATICAN MEDIA Divisione Foto)

പാപ്പയുടെ 87 ആം ജന്മദിനം: സാന്താ മാർത്തയിലെ ധർമ്മ ചികിത്സാലയത്തിലെ കുട്ടികൾക്കൊപ്പെം

ജന്മദിനാശംസകളുടെ പ്രവാഹങ്ങൾക്കിടയിൽ ക്രൈസ്തവ വിശ്വാസികളോടു പിറവിത്തിരുന്നാളിന് യേശുവിന്റെ ജനനത്തിനായി നമ്മുടെ ഹൃദയങ്ങളൊരുക്കാൻ ഫ്രാൻസിസ് പാപ്പാ പ്രോൽസാഹിപ്പിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഡിസംബർ 17ന് ഞായറാഴ്ച, ഫ്രാൻസിസ് പാപ്പായ്ക്ക്  87വയസ്സായി. എല്ലാ ക്രിസ്തുമസ്സിനും പതിവായി ചെയ്യുന്നത് പോലെ പാപ്പാ സാന്താ മാർത്ത ധർമ്മ ചികിത്സാലയം സഹായിക്കുന്ന കുട്ടികളോടും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പം ചിലവഴിച്ചു. പിറന്നാൾ ആശംസകൾ ആലപിച്ച കുട്ടികൾ പാപ്പായ്ക്ക് കേക്കും സമ്മാനിച്ചു. 90 വർഷങ്ങളായി സാന്താ മാർത്ത ധർമ്മ ചികിത്സാലയം ദരിദ്രരായ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ആതുര സഹായം നൽകി വരുന്നു. 1922ൽ പതിനൊന്നാം പീയൂസ് പാപ്പാ സ്ഥാപിച്ച ഈ ചികിത്സാലയം വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പാ താമസിക്കുന്ന സ്ഥലത്തു നിന്ന് ഒട്ടും അകലെയല്ല.

അവരെ എല്ലാവരേയും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച പാപ്പാ അടുത്തയാഴ്ച വരുന്ന വലിയ തിരുന്നാളിനായി ഒരുക്കാൻ കുട്ടികളെ ആഹ്വാനം ചെയ്തു. യേശു നമ്മോടൊപ്പം വസിക്കാനായി ലോകത്തിൽ വന്നത് ഓർമ്മിക്കുന്ന തിരുനാളാണ് ക്രിസ്തുമസ് എന്നും അതിനാൽ ഹൃദയപൂർവ്വം യേശുവിനെ സ്വീകരിക്കാനായി ഒരുങ്ങാമെന്നും പാപ്പാ അവരോടു പറഞ്ഞു. കണ്ണുകളടച്ച് നിശബ്ദതയിൽ ഓരോരുത്തരും യേശുവിനോടു ഈ ക്രിസ്തുമസ്സിന് എന്തു ചോദിക്കണമെന്ന് ചിന്തിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. അവർക്ക് പുഞ്ചിരിയാർന്ന ഒരു നല്ല തിരുപ്പിറവി തിരുനാളും അവർ ആഗ്രഹിക്കുന്നതെല്ലാം കർത്താവ് നൽകട്ടെ എന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2023, 15:25