തിരയുക

ഫ്രാൻസിസ് പാപ്പാ. ഫ്രാൻസിസ് പാപ്പാ.  (VATICAN MEDIA Divisione Foto)

പാപ്പാ: സമാധാനത്തിലേക്കുള്ള ഒരേയൊരു വഴി ചർച്ചയാണ്

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ദൈവത്തിന് നന്ദി, ഇന്ന്, ഇസ്രായേലിനും പലസ്തീനയ്ക്കുമിടയിൽ അവസാനം ഒരു ഉടമ്പടിയുണ്ടായി, ചില ബന്ദികളെ മോചിപ്പിക്കുകയും ചെയ്തു. എല്ലാ ബന്ദികളും എത്രയും വേഗം മോചിതരാകാനും കൂടുതൽ മാനുഷിക സഹായങ്ങൾ ഗാസയിൽ എത്താനും ചർച്ചകൾക്ക് ഊന്നൽ നൽകാനുമായി നമുക്ക് പ്രാർത്ഥിക്കാം: സമാധാനത്തിലേക്കുള്ള ഒരേയൊരു വഴിയാണത്.”

നവംബർ ഇരുപത്താറാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, അറബി, ജർമ്മ൯, പോര്‍ച്ചുഗീസ് എന്ന ഭാഷകളില്‍  #PrayTogether എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2023, 13:55