തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ സ്കൗട്ട് അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ സ്കൗട്ട് അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ   (Vatican Media)

സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം:ഫ്രാൻസിസ് പാപ്പാ

നവംബർ മാസം പതിനഞ്ചാം തീയതി ബുധനാഴ്ച്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിൽ ഉക്രൈൻ മുതൽ മധ്യപൂർവേഷ്യ വരെ തുടർന്ന് കൊണ്ടിരിക്കുന്ന യുദ്ധങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഹൃദയവേദനയോടെ എടുത്തുപറയുകയും സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു

അലസ്സാൻഡ്രോ ഡി ബുസോലോ, ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

നവംബർ മാസം പതിനഞ്ചാം തീയതി ബുധനാഴ്ച്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടത്തിയ പൊതുകൂടിക്കാഴ്ചാവേളയിൽ ഉക്രൈൻ മുതൽ മധ്യപൂർവേഷ്യ വരെ തുടർന്ന് കൊണ്ടിരിക്കുന്ന യുദ്ധങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഹൃദയവേദനയോടെ എടുത്തുപറയുകയും സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ  എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു. സമാധാനാഭ്യർത്ഥനയോടൊപ്പം സ്കൗട്ട് കുട്ടികളെയും, രക്തദാനസംഘടനയിലെ അംഗങ്ങളെയും പാപ്പാ അഭിവാദ്യം ചെയ്തു.

സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ സമയം കണ്ടെത്തണമെന്നും, എവിടെ യുദ്ധമുണ്ടായാലും സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി.ഉക്രൈനെയും, ഇസ്രയേലിനെയും, പലസ്തീനെയും, സുഡാനെയും പേരെടുത്തു പരാമർശിച്ചുകൊണ്ടാണ് പാപ്പാ തന്റെ അഭ്യർത്ഥന നടത്തിയത്.

തുടർന്ന് രക്തദാനത്തിന്റെ അമൂല്യതയും, ഇപ്രകാരം ജീവൻ സംരക്ഷിക്കുവാൻ സന്നദ്ധ സേവനം നടത്തുന്നവരെയും  പാപ്പാ പരാമർശിച്ചു.അൾത്താരശുശ്രൂഷകരെയും, സ്‌കൗട്ട് അംഗങ്ങളെയും പാപ്പാ അഭിവാദ്യം ചെയ്തു.'ജീവിക്കുന്ന ചുറ്റുപാടുകളിൽ ധീരന്മാരായ നായകരാകുവാൻ' പാപ്പാ അവരെ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2023, 13:31