തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ   (AFP or licensors)

സൃഷ്ടിയുടെ സംരക്ഷണത്തിന് വ്യക്തിപരമായ പ്രതിബദ്ധത അവശ്യം: പാപ്പാ

ഫ്രാൻസിലെ സാമൂഹ്യ വാര പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പങ്കുവച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഫ്രാൻസിലെ ലിയോണിൽ ചേരുന്ന സാമൂഹ്യ വാര പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ പങ്കുവച്ചു.അന്താരാഷ്ട്ര അസ്ഥിരത രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രസ്ഥാനത്തിലുള്ളവർ നടത്തുന്ന കൂടിക്കാഴ്ചയുടെ ഊഷ്മളതയെ പാപ്പാ എടുത്തു പറഞ്ഞു.

ഐക്യത്തിന്റെയും, സഹോദര്യത്തിന്റെയും, അനുരഞ്ജനത്തിന്റെയും കുറവ് അനുഭവപ്പെടുന്ന ഒരു സാഹചര്യത്തിൽ  സാമൂഹികവും പാരിസ്ഥിതികവുമായ പ്രതിസന്ധികളെ ഒരേ രീതിയിൽ പ്രതിപാദിക്കുന്ന സമഗ്രമായ പരിസ്ഥിതിശാസ്ത്രത്തിന്റെ പ്രസക്തി ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിക്കുന്നു.

സൃഷ്ടിയുടെ സംരക്ഷണത്തോടുള്ള വ്യക്തിപരമായ പ്രതിബദ്ധത ക്രിസ്തീയ ജീവിതത്തിന്റെ ഒരു പ്രധാന വശമാണെന്നും, സൃഷ്ടിയെയും, പരിസ്ഥിതിയെയും ബഹുമാനിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സന്ദേശത്തിൽ അടിവരയിടുന്നു.വളരെ പ്രത്യേകമായി കാലാവസ്ഥാപ്രതിസന്ധിയെ മറികടക്കുവാൻ ഉതകുന്ന ഒരു സമൂലമായ പ്രക്രിയയും സന്ദേശത്തിൽ ഊന്നിപ്പറയുന്നു.

സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും വികാരങ്ങളിൽ അധിഷ്‌ഠിതമായ ഒരു ആത്മാവുള്ള സമൂഹം കെട്ടിപ്പടുക്കാനുള്ള ക്ഷണം ഫ്രാൻസിസ് പാപ്പായുടെ എല്ലാവരും സഹോദരങ്ങൾ എന്ന ചാക്രിക ലേഖനത്തിന്റെ വെളിച്ചത്തിൽ എടുത്തു പറയുന്നു

ഇപ്രകാരം സാമൂഹിക മേഖലയിൽ വ്യക്തതയോടും നിശ്ചയദാർഢ്യത്തോടും കൂടി അണിനിരക്കാൻ എല്ലാ കത്തോലിക്കരെയും പ്രേരിപ്പിക്കുന്ന ഒന്നാണ് COP 28 സമ്മേളനത്തിൽ ഫ്രാൻസിസ് പാപ്പായുടെ സാന്നിധ്യത്തിലൂടെ വെളിപ്പെടുന്നതെന്നും സന്ദേശത്തിൽ പറയുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2023, 13:53