തിരയുക

ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ   (Vatican Media)

ദുരുപയോഗം മനുഷ്യത്വത്തോടുള്ള വഞ്ചനയാണ്:ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിലെ നാന്റസ് രൂപതയിൽ നിന്നും ദുരുപയോഗത്തിനു ഇരകളായ കുട്ടികളുടെ പ്രതിനിധി സംഘവുമായി വത്തിക്കാനിലെ സാന്താ മാർത്താ ഭവനത്തിൽ വച്ചു ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഫ്രാൻസിലെ നാന്റസ് രൂപതയിൽ നിന്നും ദുരുപയോഗത്തിനു ഇരകളായ കുട്ടികളുടെ പ്രതിനിധി സംഘവുമായി വത്തിക്കാനിലെ സാന്താ മാർത്താ ഭവനത്തിൽ വച്ചു ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തി.സാൻ ഗബ്രിയേലിലെ മോൺഫോർട്ട് ബ്രദേഴ്‌സിന്റെ സഭയിൽ  നിന്നും, ഫ്രഞ്ച് രൂപതയിലെ കമ്മീഷൻ ഫോർ റെക്കഗ്നിഷൻ ആൻഡ് റിപ്പറേഷനിൽ നിന്നുള്ള ഏതാനും അംഗങ്ങളും ഈ പ്രതിനിധിസംഘത്തോടൊപ്പം പാപ്പായെ സന്ദർശിച്ചു.

കൂടിക്കാഴ്ച്ചയ്ക്കു മുന്നോടിയായി ഏകദേശം രണ്ടു മണിക്കൂറോളം ചെറുപ്രായക്കാരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനുമായി സംഘം യോഗം ചേർന്നിരുന്നു.തദവസരത്തിൽ പാപ്പായുടെ സന്ദേശം വായിക്കുകയും, അത് കൈമാറുകയും ചെയ്തു.

അക്രമത്തിലൂടെയും ദുരുപയോഗത്തിലൂടെയും കുട്ടികളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നത് ദൈവദാനമായ മനുഷ്യത്വത്തോടുള്ള വഞ്ചനയാണെന്ന് പാപ്പാ സന്ദേശത്തിൽ അടിവരയിടുന്നു. തങ്ങളുടെ ജീവിതത്തിൽ ഈ വ്യക്തികൾ അനുഭവിച്ച തിന്മയുടെ വേദന നിറഞ്ഞ അനുഭവങ്ങളെ പറ്റി പാപ്പാ സൂചിപ്പിക്കുകയും,അവരുടെ വേദനകൾ കേൾക്കുവാനും തന്നെ അറിയിക്കുവാനും കമ്മീഷനെ ചുമതലപ്പെടുത്തിയ കാര്യവും പാപ്പാ അനുസ്മരിച്ചു.

ഈ സാക്ഷ്യങ്ങൾ സഭയിൽ നിന്നും സമൂഹത്തിൽ നിന്നും ദുരുപയോഗം ഇല്ലാതാക്കാനുള്ള  പൊതുവായ പ്രതിബദ്ധത ശക്തിപ്പെടുത്താനും, പ്രചോദിപ്പിക്കാനും സഹായിക്കുമെന്നും, അപ്രകാരം ദുരുപയോഗത്തിന്റെ നിശബ്ദമായ സാഹചര്യങ്ങളെ കൂട്ടായ ശക്തിയിൽ ചെറുത് തോൽപ്പിക്കുവാൻ സാധിക്കുമെന്ന ശുഭ പ്രതീക്ഷയും പാപ്പാ പങ്കുവച്ചു.

ഇരകളായവരുടെ ധൈര്യവും, ചെറുത്തുനിൽപ്പും തന്റെ ശ്രദ്ധയിൽ പെടുന്നുണ്ടെന്നുള്ള വസ്തുതയും പാപ്പാ പങ്കുവച്ചു.സഭയുടെ വിവിധ തലങ്ങളിൽ ഉണ്ടായിരിക്കേണ്ട സുരക്ഷിതത്വത്തിന്റെയും, മാനുഷിക രൂപീകരണത്തിന്റെയും പ്രതിബദ്ധത ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2023, 13:25