തിരയുക

കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ ദൈവശാസ്ത്രജ്ഞൻ യോവാന്നിസ്‌ സിറ്റ്സിയൂലാസുമായി   ഫ്രാൻസിസ് പാപ്പ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ ദൈവശാസ്ത്രജ്ഞൻ യോവാന്നിസ്‌ സിറ്റ്സിയൂലാസുമായി ഫ്രാൻസിസ് പാപ്പ 

പാരമ്പര്യങ്ങളുടെ മൂല്യം പാതകൾ തുറക്കുന്നതിലാണ്: പാപ്പാ

ഗ്രീക്ക് ദൈവശാസ്ത്രജ്ഞനും , പെർഗമോനിലെ ഓർത്തഡോക്സ്‌ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായിരുന്ന യോവാന്നിസ്‌ സിറ്റ്സിയൂലാസ് എഴുതിയ 'ഭാവിയെപ്പറ്റിയുള്ള ഓർമ്മ: യുഗാന്തശാസ്ത്ര മീമാംസയിലേക്ക്' എന്ന പുസ്തകത്തിന് ഫ്രാൻസിസ് പാപ്പാ ആമുഖം എഴുതി

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പെർഗാമിലെ മെത്രാപ്പോലീത്തയും ,ഏറ്റവും സ്വാധീനമുള്ള ഓർത്തഡോക്സ് ക്രിസ്ത്യൻ ദൈവശാസ്ത്രജ്ഞനുമായിരുന്ന യോവാന്നിസ്‌ സിറ്റ്സിയൂലാസ്  എഴുതിയ 'ഭാവിയെപ്പറ്റിയുള്ള ഓർമ്മ: യുഗാന്തശാസ്ത്ര മീമാംസയിലേക്ക്' ("Remembering the Future. Towards an Eschatological Ontology") എന്ന പുസ്തകത്തിന് ഫ്രാൻസിസ് പാപ്പാ ആമുഖം എഴുതി. മെത്രാപ്പോലീത്തയുമായി തനിക്കുണ്ടായിരുന്ന ഊഷ്മളമായ സൗഹൃദം എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ വാക്കുകൾ ആരംഭിക്കുന്നത്.

2013 ൽ വിശുദ്ധ പത്രോസിന്റെയും, പൗലോസിന്റെയും തിരുനാൾ അവസരത്തിൽ റോമിൽ എത്തിയ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെ പ്രതിനിധി സംഘത്തെ കണ്ടുമുട്ടിയ അവസരത്തിൽ യോവാന്നിസ്‌ സിറ്റ്സിയൂലാസും മറ്റു മെത്രാന്മാരും പങ്കുവച്ച സിനഡാലിറ്റിയുടെ പാരമ്പര്യവും, മെത്രാൻസമിതിയുടെ ഊഷ്‌മളതയും ഒരിക്കൽ കൂടി പാപ്പാ ആമുഖത്തിൽ പങ്കുവച്ചു.

ക്രിസ്തീയ ഐക്യത്തിന്റെ സാധ്യതയെ പറ്റിയുള്ള അന്വേഷണങ്ങളിൽ ദൈവത്തിന്റെ പദ്ധതിയിലുള്ള ഭാവിയെ പറ്റി ചിന്തിക്കുവാനും, അതിനായി പ്രാർത്ഥിക്കുവാനുമുള്ള ഒരു ഊർജം കൈവരിക്കേണ്ടത് ആവശ്യമെന്നും, അതിനായി സാധ്യമായതെല്ലാം ചെയ്യുവാനുള്ള പരിശ്രമങ്ങൾ തുടരേണ്ടതാണെന്നുമുള്ള ബോധ്യം ആവശ്യമെന്നുള്ള വസ്തുതയും പാപ്പാ അടിവരയിട്ടു.

നമ്മുടെ വർത്തമാനജീവിതത്തിൽ തന്നെ ഭാവിയെപ്പറ്റിയുള്ള ചിന്തകൾ, പ്രത്യേകമായും പുനരുത്ഥാനത്തെപ്പറ്റിയുള്ള ചിന്തകൾ ഓർമയിൽ കൊണ്ടുവരണമെന്നും പാപ്പാ പ്രാധാന്യപൂർവ്വം കുറിച്ചു.എല്ലാ ക്രിസ്ത്യാനികളുടെയും ഐക്യത്തിനായുള്ള ആത്മാർത്ഥമായ അന്വേഷണം നമ്മുടെ കടമയാണ്. പാരമ്പര്യങ്ങളുടെ മൂല്യം പാത തുറക്കുക എന്നതാണ്, പകരം അവർ അത് അടയ്ക്കുകയാണെങ്കിൽ ദൈവത്തിന്റെ പദ്ധതിയോട് നാം മറുതലിക്കുന്നവരായി മാറുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2023, 11:59