പാപ്പാ: ഗാസയിൽ മാനുഷിക സഹായത്തിനുള്ള ഇടമുണ്ടാകട്ടെ!
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“യുക്രെയ്നു വേണ്ടിയും പലസ്തീനിലെയും ഇസ്രായേലിലെയും ഗുരുതരമായ സാഹചര്യങ്ങൾക്കുവേണ്ടിയും യുദ്ധരംഗത്തുള്ള മറ്റു പ്രദേശങ്ങൾക്കു വേണ്ടിയും നമുക്ക് തുടർന്നും പ്രാർത്ഥിക്കാം. പ്രത്യേകിച്ച് ഗാസയിൽ, മാനുഷിക സഹായത്തിനുള്ള ഇടമുണ്ടാകുവാനും ബന്ദികളെ ഉടനടി മോചിപ്പിക്കുന്നതിനിടയാകുകയും ചെയ്യട്ടെ!”
ഒക്ടോബർ 29ആം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, അറബി എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: