തിരയുക

ലോക മിഷൻ ഞായർ. ലോക മിഷൻ ഞായർ. 

പാപ്പാ: മിഷനറിമാരായ സകലർക്കും സാമീപ്യം നൽകുന്നു

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“മിഷനറിമാരായ ലോകത്തിലെ എല്ലാ സ്ത്രീപുരുഷന്മാരോടും, പ്രത്യേകിച്ച് വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർക്കും, ക്രിസ്തുവിലുള്ള എന്റെ സാമീപ്യം ഞാൻ പ്രകടിപ്പിക്കുന്നു. പ്രിയ സുഹൃത്തുക്കളെ, ഉത്ഥിതനായ കർത്താവ് എപ്പോഴും നിങ്ങളോടൊപ്പമുണ്ട്, നിങ്ങളുടെ ഔദാര്യവും ത്യാഗവും അവൻ കാണുകയും ചെയ്യുന്നു.”

ഒക്ടോബർ 22 ആം തിയതി ആഗോള കത്തോലിക്കാ സഭ ലോക മിഷൻ ഞായർ ആചരിച്ച ദിനത്തിൽ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯,പോളിഷ്, അറബി  എന്ന ഭാഷകളില്‍  #ലോക മിഷൻ ഞായർ എന്ന ഹാഷ്ടാഗോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2023, 13:19