പാപ്പാ: നല്ല സമറിയാക്കാരനെ പോലെ വഴിപോക്കർക്കും അയൽക്കാരരാകാം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
“നല്ല സമറിയാക്കാരനെ പോലെ നമ്മുടെ കാലത്തെ എല്ലാ വഴിപോക്കർക്കും അയൽക്കാരായി, അവരുടെ ജീവൻ രക്ഷിക്കാനും, മുറിവുകൾ വച്ചുകെട്ടാനും, വേദന ശമിപ്പാക്കാനുമാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്.”
ഒക്ടോബർ പത്തൊമ്പതാം തിയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മ൯, പോളിഷ്, അറബി എന്ന ഭാഷകളില്‍# MissionaryOctober #MissionMonth എന്ന രണ്ട് ഹാഷ്ടാഗുകളോടു കൂടി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികൾ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: