തിരയുക

ഫ്രാൻസീസ് പാപ്പാ ജപമാല പ്രാർത്ഥനയിൽ ഫ്രാൻസീസ് പാപ്പാ ജപമാല പ്രാർത്ഥനയിൽ  (AFP or licensors)

സംഘർഷങ്ങളുടെ കാർമേഘങ്ങൾ പ്രത്യാശയുടെ സൂര്യനെ മറയ്ക്കാതിരിക്കട്ടെ, പാപ്പാ !

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം- കൊന്തനമസ്കാരം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പരിശുദ്ധാത്മാവ് വർഷിക്കുന്ന ഏകതാനതയോടു സംസ്കാരങ്ങൾ തുറവുകാട്ടുന്നതിനായി പരിശുദ്ധ കന്യകാമറിയത്തോടു പ്രാർത്ഥിക്കാൻ മാർപ്പാപ്പാ ക്ഷണിക്കുന്നു.

“സമാധാനം”  (#peace)   “ജപമാലമാസം”  (#MonthOfTheRosary)  എന്നീ ഹാഷ്ടാഗുകളോടുകൂടി ശനിയാഴ്‌ച (28/10/23) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ക്ഷണം ഉള്ളത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്:

“ഈ കാലഘട്ടത്തിൽ, സംഘർഷങ്ങളുടെ കാർമേഘങ്ങൾ പ്രത്യാശയുടെ സൂര്യനെ മറയ്ക്കാൻ അനുവദിക്കരുത്. എല്ലാ സംസ്‌കാരങ്ങളും പരിശുദ്ധാത്മാവ് ചൊരിയുന്ന പൊരുത്തത്തോട് തുറവുകാട്ടുന്നതിനുവേണ്ടി, #സമാധാനത്തിൻറെ അടിയന്തിരാവശ്യകത നമുക്ക് മാതാവിന് ഭരമേൽപ്പിക്കാം. #ജപമാല മാസം.”

വിവിധഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: In questo tempo, non lasciamo che le nuvole dei conflitti nascondano il sole della speranza. Anzi, affidiamo alla Madonna l’urgenza della #pace affinché tutte le culture si aprano all’afflato di armonia dello Spirito Santo. #MesedelRosario

EN: At this time, let us not allow the clouds of conflict to hide the sun of hope. Rather, let us entrust to Our Lady the urgency of #peace, so that all cultures might be open to the Holy Spirit's outpouring of harmony. #MonthOfTheRosary

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 October 2023, 19:13