തിരയുക

മെക്സിക്കൊയിലെ ഗ്വെറേറൊ സംസ്ഥാനത്ത് ഓട്ടിസ് ചുഴലിക്കാറ്റു ദുരന്തത്തിൻറെ ബാക്കിപത്രം മെക്സിക്കൊയിലെ ഗ്വെറേറൊ സംസ്ഥാനത്ത് ഓട്ടിസ് ചുഴലിക്കാറ്റു ദുരന്തത്തിൻറെ ബാക്കിപത്രം  (Todos los derechos reservados)

മെക്സിക്കൊയിലെ ചുഴലിക്കാറ്റു ദുരന്തത്തിൽ പാപ്പായുടെ അനുശോചനം!

മെക്സിക്കോയിൽ 8 ലക്ഷത്തോളം നിവാസികളുള്ള അക്കപുൽക്കൊ നഗരത്തിൽ ഇരുപത്തിയഞ്ചാം തീയതി ബുധനാഴ്ചയാണ് അതിശക്തമായ ഓട്ടിസ് ചുഴലിക്കാറ്റ് എത്തിയത്. മണിക്കൂറിൽ 315 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശിയത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മെക്സിക്കൊയിലെ ഗ്വെറേറൊ സംസ്ഥാനത്ത് ഈ ദിനങ്ങളിൽ അനേകരുടെ ജീവനപഹരിക്കുകയും വൻ നാശം വിതയ്ക്കുകയും ചെയ്ത ഓട്ടിസ് ചുഴലിക്കാറ്റു ദുരന്തത്തിൽ മാർപ്പാപ്പാ ദുഃഖം രേഖപ്പെടുത്തി.

ഈ പ്രകൃതി ദുരന്തത്തിൽ ഫ്രാൻസീസ് പാപ്പായുടെ വേദന അറിയിക്കുന്ന സന്ദേശം വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ചുഴലിക്കാറ്റു ബാധിത പ്രദേശമായ അക്കപുൽക്കൊ അതിരൂപതയുടെ ആർച്ചുബിഷപ്പ് ലെയൊപോൾദൊ ഗൊൺസാലെസിന് വെള്ളിയാഴ്‌ച (27/10/23) അയച്ചു.

ചുഴലിക്കാറ്റുദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും ഈ ദുരന്തത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്നവർക്ക് സാന്ത്വനം ലഭിക്കുന്നതിനായും ചുഴലിക്കാറ്റുബാധിത പ്രദേശങ്ങളുടെ പുനർനിർമ്മാണത്തിൽ ക്രൈസ്തവസമൂഹം തീവ്രമായ ഉപവിയുടെ അരൂപിയിൽ സഹകരിക്കുന്നതിനായും പാപ്പാ പ്രാർത്ഥിക്കുകയും ഈ ദുരന്തത്തിനിരകളായ അക്കപുൽക്കൊ നിവാസികളുടെ ചാരെ താൻ ആത്മീയമായി സന്നിഹിതനാണെന്ന് ഉറപ്പുനല്കുകയും ചെയ്യുന്നു.

8 ലക്ഷത്തോളം നിവാസികളുള്ള അക്കപുൽക്കൊ നഗരത്തിൽ ഇരുപത്തിയഞ്ചാം തീയതി ബുധനാഴ്ചയാണ് (25/10/23) അതിശക്തമായ ഓട്ടിസ് ചുഴലിക്കാറ്റ് എത്തിയത്. മണിക്കൂറിൽ 315 കിലോമീറ്റർ വേഗതയിലാണ് കാറ്റു വീശിയത്. ചുഴലിക്കാറ്റിൻറെ തീവ്രതയനുസരിച്ച് തരം തിരിച്ചിരിക്കുന്ന 251 കിലോമീറ്ററിലധികം വേഗതയുള്ളതായ അഞ്ചാം ഗണത്തിൽപ്പെട്ടതാണ് അക്കപുൽക്കൊ നഗരത്തിൽ ആഞ്ഞടിച്ച ഓട്ടിസ് കൊടുങ്കാറ്റ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 October 2023, 20:06