തിരയുക

സിനഡിനു മുന്നോടിയായി വത്തിക്കാനിൽ നടന്ന എക്യൂമെനിക്കൽ പ്രാർത്ഥനാ സമ്മേളനത്തിൽ നിന്നും സിനഡിനു മുന്നോടിയായി വത്തിക്കാനിൽ നടന്ന എക്യൂമെനിക്കൽ പ്രാർത്ഥനാ സമ്മേളനത്തിൽ നിന്നും  

സിനഡൽ യാത്രയുടെ ലക്ഷ്യം ദൈവഹിതപൂർത്തീകരണമാണ് : ഫ്രാൻസിസ് പാപ്പാ

സിനഡാലിറ്റിയെ പറ്റിയുള്ള സിനഡിന്റെ സാരാംശം എടുത്തു പറഞ്ഞുകൊണ്ട് ഒക്ടോബർ മാസം മൂന്നാം തീയതി ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

‘സിനഡാലിറ്റി’യെ പറ്റിയുള്ള സിനഡിന്റെ  ഉത്‌ഘാടനം ഔദ്യോഗികമായി ഒക്ടോബർ മാസം നാലാം  തീയതി വത്തിക്കാനിൽ വിശുദ്ധ കുർബാനയോടെ നടക്കാനിരിക്കെ,  സിനഡിന്റെ യാഥാർത്ഥ സാരാംശം ദൈവഹിതത്തിന്റെ പൂർത്തീകരണത്തിൽ  അധിഷ്ഠിതമായിരിക്കുന്നുവെന്ന് ഒക്ടോബർ മൂന്നാം തീയതി ചൊവ്വാഴ്ച ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ പങ്കുവച്ച ഹ്രസ്വസന്ദേശത്തിൽ എടുത്തു പറഞ്ഞു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"സിനഡൽ പ്രക്രിയയുടെ സാരാംശം നാം ഒരിക്കലും കാണാതെ പോകരുതാത്ത ഒരു അടിസ്ഥാന സത്യത്തിലാണ്: അതിന്റെ ലക്ഷ്യം ദൈവഹിതം ശ്രവിക്കുകയും, മനസിലാക്കുകയും  പ്രാവർത്തികമാക്കുകയും ചെയ്യുക എന്നതാണ്.”

IT: L’essenza del percorso sinodale risiede in una verità di fondo che non dobbiamo mai perdere di vista: esso ha lo scopo di ascoltare, capire e mettere in pratica la volontà di Dio. #Synod

EN: The essence of the synodal journey is found in a basic truth that we must never lose sight of: its purpose is to listen, to understand, and to put God's will into practice. #Synod

#സിനഡ് എന്ന ഹാഷ്‌ടാഗോടുകൂടി പങ്കുവയ്ക്കപ്പെട്ട ട്വിറ്റർ  സന്ദേശം ഇറ്റാലിയൻ,ഇംഗ്ലീഷ്,സ്പാനിഷ്,ജർമ്മൻ,ഫ്രഞ്ച് ,പോർച്ചുഗീസ് എന്നീ ഭാഷകളിൽ പങ്കുവയ്ക്കപ്പെട്ടു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 October 2023, 14:32