തിരയുക

ഫിലിപ്പീൻസിൽ കുഞ്ഞുങ്ങൾ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു ഫിലിപ്പീൻസിൽ കുഞ്ഞുങ്ങൾ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു   (ANSA)

യേശുവിലേക്കുള്ള നമ്മുടെ വഴിയിൽ മാതാവ് നമ്മെ സഹായിക്കുന്നു:പാപ്പാ

ജപമാല മാസമായ ഒക്ടോബറിൽ, ക്രൈസ്തവ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യേകമായ സഹായം എടുത്തു പറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു. ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ചയാണ് പാപ്പാ സന്ദേശമയച്ചത്.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ആഗോള സഭയിലെങ്ങും പരിശുദ്ധ അമ്മയുടെ പ്രത്യേകമായ വണക്കത്തിനും, വിശുദ്ധ  ജപമാലയുടെ ഭക്തിക്കും വേണ്ടി നീക്കിവച്ചിരിക്കുന്ന മാസമാണ് ഒക്ടോബർ. ഈ മാസത്തിലെ എല്ലാ ദിവസങ്ങളിലും ദേവാലയങ്ങളിലും,ഭവനങ്ങളിലും അംഗങ്ങൾ ഒരുമിച്ചുകൂടി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന കീഴ്വഴക്കം ലോകമെങ്ങും കാണാവുന്നതാണ്. അതുപോലെ രൂപതാടിസ്ഥാനത്തിൽ അഖണ്ഡജപമാല ചൊല്ലുന്നതും ഏറെ സാധാരണമാണ്. ക്രൈസ്തവ ജീവിതത്തിൽ ജപമാലയുടെ പ്രാധാന്യവും, പരിശുദ്ധ അമ്മയുടെ മാതൃസ്നേഹവും ഒരിക്കൽക്കൂടി എടുത്തു പറഞ്ഞുകൊണ്ട് ഒക്ടോബർ  മാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച്ച ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വ സന്ദേശം കുറിച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"യേശുക്രിസ്തുവെന്ന  നമ്മുടെ അസ്തിത്വത്തിന്റെ ഉത്ഭവത്തിലേക്കും ലക്ഷ്യത്തിലേക്കും നമ്മുടെ വീക്ഷണം  ഉറപ്പിക്കുവാൻ  പരിശുദ്ധ മറിയം  നമ്മെ ക്ഷണിക്കുന്നു, സമാധാനത്തിന്റെയും, ദയയുടെയും, ശ്രവണത്തിന്റെയും, ക്ഷമയുടെയും വിശ്വാസയോഗ്യതയുടെയും  സംഭാഷണത്തിന്റെ പാതകളിലൂടെ  ക്രിസ്തുവിന്റെ  മാതൃക പിന്തുടരാൻ ഇത് നമ്മെ പ്രോത്സാഹിപ്പിക്കുന്നു."

IT: Maria ci invita a volgere lo sguardo verso l’origine e la meta della nostra esistenza, che è Gesù Cristo. E questo ci incoraggia a seguire il suo esempio, percorrendo i sentieri della pace, della gentilezza, dell’ascolto e del dialogo paziente e fiducioso. #MesedelRosario

EN: Mary invites us to turn our gaze to the origin and goal of our existence, which is Jesus Christ. This encourages us to follow His example, walking the paths of peace, kindness, listening and patient and trusting dialogue. #MonthOfTheRosary

# ജപമാലമാസം എന്ന ഹാഷ്‌ടാഗോടുകൂടിയാണ് ട്വിറ്റർ സന്ദേശം പങ്കുവയ്ക്കപ്പെട്ടത്. 5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2023, 13:50