തിരയുക

അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ദേവാലയം അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ദേവാലയം  

സുവിശേഷത്തിന്റെ ആയുധങ്ങൾ നമുക്ക് കൈമുതലായിരിക്കട്ടെ:പാപ്പാ

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിവസമായ ഒക്ടോബർ മാസം നാലാം തീയതി വിശുദ്ധന്റെ ജീവിതമാതൃക എടുത്തു കാട്ടിക്കൊണ്ടു ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി 

സമാധാനരഹിതവും,ആശങ്കാപൂർണ്ണവുമായ ഒരു ലോകത്ത് നമുക്ക് വലിയ ഒരു മാതൃകയാണ് വിശുദ്ധ ഫ്രാൻസിസ് അസീസി. സുവിശേഷത്തിന്റെ മൂല്യങ്ങൾ ഇപ്പോഴും ഉയർത്തിക്കാട്ടിയിരുന്ന അദ്ദേഹം കൈമുതലാക്കിയിരുന്നത് വിനയമാർന്ന ജീവിതവും, ഐക്യത്തിന്റെ സന്ദേശവും,പ്രാർത്ഥനയുടെയും ദാനധർമ്മത്തിന്റെയും പാഠങ്ങളുമായിരുന്നു. വിമർശനത്തിനും ആക്ഷേപത്തിനും പകരമായി ലോകത്തെ ദൈവത്തിങ്കലേക്കടുപ്പിക്കുവാൻ ഈ നന്മകൾ കാട്ടി തന്ന  വിശുദ്ധന്റെ ജീവിതമാതൃക നമുക്കും പ്രചോദനമാകട്ടെയെന്ന വാക്കുകൾ ഫ്രാൻസിസ് പാപ്പാ ഒക്ടോബർ മാസം നാലാം തീയതി സമൂഹ മാധ്യമമായ ട്വിറ്ററിൽ കുറിച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"വലിയ പോരാട്ടത്തിന്റെയും വിഭജനത്തിന്റെയും കാലഘട്ടത്തിൽ, അസീസിയിലെ വിശുദ്ധ ഫ്രാൻസിസ്  ആരെയും വിമർശിക്കുകയോ, ആക്രമിക്കുകയോ ചെയ്തില്ല, മറിച്ച് സുവിശേഷത്തിന്റെ ആയുധങ്ങൾ മാത്രമാണ് ഉപയോഗിച്ചത്: വിനയവും ഐക്യവും പ്രാർത്ഥനയും ദാനധർമ്മവും. നമുക്കും അങ്ങനെ ചെയ്യാം!"

IT: San #FrancescodiAssisi, in un tempo di grandi lotte e divisioni non criticò e non si scagliò contro nessuno, imbracciando solo le armi del Vangelo: l’umiltà e l’unità, la preghiera e la carità. Facciamo anche noi così!

EN: Saint #FrancisofAssisi, in a time of great struggles and divisions, did not criticize or lash out at anyone. He took up solely the weapons of the Gospel: humility and unity, prayer and charity. Let us do the same!

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ  ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2023, 14:42