ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിലൂടെ പ്രത്യാശയാണ് പകരുന്നത്: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
നമ്മെക്കുറിച്ച് എല്ലാമറിയുന്ന ക്രിസ്തുവിനെക്കുറിച്ച് മറ്റുള്ളവരോട് പ്രഘോഷിക്കുന്നതിലൂടെ നാം അവർക്ക് പ്രത്യാശയാണ് പകരുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. നാം ഹൃദയത്തിൽ പേറുന്ന നൊമ്പരങ്ങളൂം പ്രതീക്ഷകളും, സന്തോഷങ്ങളും നാമനുഭവിക്കുന്ന അന്ധകാരാവസ്ഥകളും നമ്മുടെ വിശ്വാസവും അവനറിയുന്നുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
"ക്രിസ്തുവിനെ അറിയിക്കുന്നത് പ്രത്യാശയുടെ പ്രഖ്യാപനമാണ്: നാം ഹൃദയത്തിൽ പേറുന്ന വേദനകളും പ്രതീക്ഷകളും, നമ്മുടെ ജീവിതത്തെ ബാധിക്കുന്ന സന്തോഷങ്ങളും പ്രയാസങ്ങളും നമ്മെ അടിച്ചമർത്തുന്ന അന്ധകാരങ്ങളും, സ്വർഗ്ഗത്തിലേക്ക്, ഇരുട്ടിലെ ഒരു ഗീതം പോലെ നാമുയർത്തുന്ന നമ്മുടെ വിശ്വാസവും അവൻ അറിയുന്നു" എന്നതായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. ഒക്ടോബർ മിഷനറി മാസം ( #OttobreMissionario) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ തന്റെ സന്ദേശം പങ്കുവച്ചത്.
EN: The proclamation of Christ is one of hope. He knows the anguish and hope we bear in our hearts, the joys and struggles that mark our lives, the darkness that assails us, and the faith that we raise to Heaven like a song in the night. #MissionaryOctober #MissionMonth
IT: L’annuncio di Cristo è annuncio di speranza: Egli, infatti, conosce le angosce e le attese che portiamo nel cuore, le gioie e le fatiche che segnano la nostra vita, le tenebre che ci opprimono e la fede che, come un canto nella notte, leviamo al Cielo. #OttobreMissionario
ഒക്ടോബർ പത്തൊൻപതാം തീയതിയാണ് സുവിശേഷപ്രഘോഷണം സംബന്ധിച്ച ഈ സന്ദേശം പാപ്പാ ട്വിറ്ററിൽ കുറിച്ചത്.
5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: