തിരയുക

സമാധാനഹ്വാനവുമായി ഫ്രാൻസിസ് പാപ്പാ സമാധാനഹ്വാനവുമായി ഫ്രാൻസിസ് പാപ്പാ 

യുദ്ധങ്ങൾക്കും സംഘർഷങ്ങൾക്കും അറുതിവരട്ടെ: ഫ്രാൻസിസ് പാപ്പാ

സമാധാനഹ്വാനവുമായി ഒക്ടോബർ 25 ബുധനാഴ്ച ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പാലസ്തീന, ഇസ്രായേൽ പ്രദേശത്തെ ഗുരുതരമായ സ്ഥിതിയിൽ ആശങ്ക രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ബന്ദികളായി തട്ടിക്കൊണ്ടുപോകപ്പെട്ട ആളുകളെ ഉടൻ വിട്ടയക്കണമെന്നും, ഗാസ പ്രദേശത്ത് മാനവികസഹായമെത്തിക്കണമെന്നും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്‌തു. ലോകത്തെമ്പാടും സമാധാനത്തിന്റെ മാർഗ്ഗങ്ങൾ തുറക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. ഒക്ടോബർ 25 ബുധനാഴ്ച ട്വിറ്ററിൽ നൽകിയ സന്ദേശത്തിലൂടെയാണ് പാപ്പാ വീണ്ടും സമാധാനത്തിനായുള്ള ആഹ്വാനവുമായി മുന്നോട്ട് വന്നത്.

"പാലസ്തീനിലും ഇസ്രയേലിലുമുള്ള ഗുരുതരമായ സ്ഥിതിഗതികളെക്കുറിച്ച് ഞാൻ എപ്പോഴും ചിന്തിക്കുന്നു. തട്ടിക്കൊണ്ടുപോയപ്പെട്ടവരുടെ വിടുതലിനായും, ഗാസയിൽ മാനവികസഹായം എത്തിക്കുന്നതിനായും ഞാൻ ആഹ്വാനം ചെയ്യുന്നു. സഹനത്തിൽ ആയിരിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും, മധ്യപൂർവ്വദേശങ്ങളിലും, യുദ്ധത്താൽ മുറിവേറ്റപ്പെട്ട മറ്റിടങ്ങളിലും സമാധാനത്തിന്റെ പാതകൾ തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതും ഞാൻ തുടരുന്നു." എന്നായിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം.

EN: I am always thinking of the serious situation in Palestine and Israel. I encourage the release of the hostages and the entry of humanitarian aid into Gaza. I continue to pray for those suffering and hope for paths of peace in the Middle East and other regions wounded by war.

IT: Penso sempre alla grave situazione in Palestina e in Israele. Incoraggio il rilascio degli ostaggi e l'ingresso degli aiuti umanitari a Gaza. Continuo a pregare per chi soffre e a sperare in percorsi di pace in Medio Oriente e nelle altre regioni ferite dalla guerra.

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 October 2023, 17:54