തിരയുക

സിനഡൽ മീറ്റിംഗിൽ പാപ്പാ - ഫയൽ ചിത്രം സിനഡൽ മീറ്റിംഗിൽ പാപ്പാ - ഫയൽ ചിത്രം  (VATICAN MEDIA Divisione Foto)

സഹവർത്തിത്വത്തിന്റെ ഒരു സഭയാകുവാൻ യേശു ക്ഷണിക്കുന്നു: ഫ്രാൻസിസ് പാപ്പാ

സിനഡുമായി ബന്ധപ്പെട്ട്, സഭൈക്യവിചിന്തനം പങ്കുവച്ച് ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇന്നിന്റെ വെല്ലുവിളികളെ വിഭജിത ചിന്തകളോടെ നേരിടാനല്ല, ഒരുമയോടെ പ്രവർത്തിക്കാനും ഐക്യം തന്നെയായ ദൈവത്തിലേക്ക് കണ്ണുകളുയർത്താനുമാണ് ക്രിസ്തുവിന്റെ അനുഗ്രഹീതമായ നോട്ടം നമ്മെ ക്ഷണിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. സിനഡുമായി ബന്ധപ്പെട്ട് നടത്തിയ വിശുദ്ധ കുർബാനമധ്യേയും, പൊതുസമ്മേളനത്തിന്റെ ആരംഭത്തിലും നടത്തിയ പ്രസംഗങ്ങളിൽ, പരിശുദ്ധാത്മാവിന്റെ കീഴിൽ ഒരുമയിലുള്ള പ്രവർത്തനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞതിന് ശേഷമാണ് പാപ്പാ വീണ്ടും ഐക്യത്തിൽ വളരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് ഒക്ടോബർ 05 വ്യാഴാഴ്ച ട്വിറ്റർ സന്ദേശം നൽകിയത്.

"ഇന്നിന്റെ വെല്ലുവിളികളെ അനൈക്യത്തിന്റെയും സംഘർഷത്തിന്റെയും മനോഭാവത്തോടെ അഭിമുഖീകരിക്കാനല്ല, ഐക്യം തന്നെയായ ദൈവത്തിലേക്ക് കണ്ണുകൾ തിരിക്കാനും, വിസ്മയമാനോഭാവത്തോടെയും എളിമയോടെയും, അവനെ തന്റെ ഏക ദൈവമായി അംഗീകരിച്ച്, അവന് ആശിസ്സുകളർപ്പിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സഭയായിത്തീരാനുമാണ് യേശുവിന്റെ അനുഗ്രഹീതമായ നോട്ടം നമ്മെ ക്ഷണിക്കുന്നത്" എന്നായിരുന്നു പാപ്പായുടെ സന്ദേശത്തിന്റെ പൂർണ്ണരൂപം. സിനഡ് (#Synod) എന്ന ഹാഷ്‌ടാഗോടുകൂടിയാണ് പാപ്പാ ഈ സന്ദേശം പങ്കുവച്ചത്.

EN: Jesus’ gaze that blesses invites us to be a Church that does not face today’s challenges and problems with a divisive and contentious spirit but, turns its eyes to God who is communion and, with awe and humility, blesses and adores him, recognizing him as its only Lord. #Synod

IT: Lo sguardo benedicente di Gesù ci invita a essere una Chiesa che non affronta le sfide di oggi con uno spirito conflittuale ma che volge gli occhi a Dio che è comunione e, con stupore e umiltà, lo benedice e lo adora, riconoscendolo suo unico Signore. #Synod

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2023, 16:16