തിരയുക

കാനഡ സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ കാനഡ സന്ദർശനവേളയിൽ ഫ്രാൻസിസ് പാപ്പാ   (AFP or licensors)

ഐക്യരഹിതമായ ദൗത്യനിർവഹണം ദുർബലമാണ് : പാപ്പാ

മിഷനറി മാസമായ ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി ക്രിസ്തുവിൽ നാം ഒന്നായിരിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞുകൊണ്ട് സമൂഹമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം കുറിച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

സഭയുടെ മിഷൻ ദൗത്യത്തിൽ അത്യന്താപേക്ഷിതമായ ഐക്യത്തിന്റെ സന്ദേശം എടുത്തു പറഞ്ഞുകൊണ്ടും, ക്രിസ്തുവിൽ ഒന്നായിരിക്കുവാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ടും മിഷനറി മാസമായ ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് പാപ്പാ ഹ്രസ്വസന്ദേശം കുറിച്ചു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

ഐക്യരഹിതമായ ദൗത്യനിർവഹണം ദുർബലമാണ്. ക്രിസ്തുവിനെക്കുറിച്ചുള്ള പ്രഖ്യാപനം സ്വീകരിക്കുന്നവരെ  സംബന്ധിച്ചിടത്തോളം, 'വിഭജിതനായ ക്രിസ്തു' ഒരു അപവാദമാണ്.ഇന്നും, ക്രിസ്തുവിലുള്ള നമ്മുടെ ഐക്യം എത്രയധികം വർധിക്കുന്നുവോ അത്രത്തോളം സുവിശേഷ പ്രഘോഷണം കൂടുതൽ തീവ്രമായിരിക്കും. #ക്രിസ്ത്യൻ ഐക്യം #മിഷനറി ഒക്ടോബർ

IT: La missione è più debole senza l’unità: un Cristo “spezzato” è uno scandalo per chi ne riceve l’annuncio. Anche oggi il Vangelo sarà più incisivo se crescerà la nostra unità in Cristo. #UnitàdeiCristiani #OttobreMissionario

EN: The mission is weaker without unity: a “splintered” Christ is a scandal for those who receive the proclamation. Today too the Gospel will be more incisive if our unity in Christ grows. #UnityOfChristians #MissionaryOctober #MissionMonth

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ  ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 October 2023, 13:34