തിരയുക

അപ്പസ്തോലിക പ്രബോധനമായ "ലൗദാത്തെ ദേയും" അപ്പസ്തോലിക പ്രബോധനമായ "ലൗദാത്തെ ദേയും"   (REUTERS)

അഭയം നൽകുന്ന ലോകവുമായി അനുരഞ്ജനപ്പെടണം:ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനമായ "ലൗദാത്തെ ദേയും" ഒക്ടോബർ നാലാം തീയതിയാണ് പ്രസിദ്ധീകരിച്ചത്. അന്നേദിവസം ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശവും പങ്കുവച്ചു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

വർധിച്ചുവരുന്ന കാലാവസ്ഥാപ്രതിസന്ധിയിൽ എല്ലാവരുടെയും കൂട്ടായ പരിശ്രമം എപ്പോഴും അഭ്യർത്ഥിക്കുന്ന ലോകനേതാവാണ് ഫ്രാൻസിസ് പാപ്പാ. നമ്മുടെ പൊതുഭവനമായ ലോകത്തെ മനോഹരമാക്കുവാൻ നമ്മളാൽ  കഴിയുന്ന നന്മകൾ സംഭാവന ചെയ്യുവാനും, ഇപ്രകാരമുള്ള നമ്മുടെ പ്രവർത്തനങ്ങൾ വ്യക്തിജീവിതത്തിലെ അന്തസും,മൂല്യവും വർധിപ്പിക്കുന്നുവെന്നും ഒക്ടോബർ നാലാം തീയതി പങ്കുവച്ച ട്വിറ്റർ സന്ദേശത്തിൽ പാപ്പാ അടിവരയിട്ടു പറയുന്നു.

സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"നമ്മുടെ ഭവനമായ ലോകവുമായി അനുരഞ്ജനത്തിന്റെ  തീർത്ഥാടനം പിന്തുടരാനും നമ്മുടെ സ്വന്തം സംഭാവനയിലൂടെ അതിനെ കൂടുതൽ മനോഹരമാക്കാൻ പ്രയത്നിക്കുവാനും  എല്ലാവരേയും ഞാൻ  ക്ഷണിക്കുന്നു, കാരണം ഈ  പ്രതിബദ്ധത നമ്മുടെ വ്യക്തിപരമായ അന്തസ്സും ഉയർന്ന മൂല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു."

IT: Invito ciascuno ad accompagnare questo percorso di riconciliazione con il mondo che ci ospita e ad impreziosirlo con il proprio contributo, perché il nostro impegno ha a che fare con la dignità personale e con i grandi valori. #LaudateDeum youtu.be/IwFQytq1Ly0 @vaticanIHD_IT

EN : I invite everyone to accompany this pilgrimage of reconciliation with the world that is our home and to help make it more beautiful through our own contribution because our own  commitment has to do with our personal dignity and highest values #LaudateDeum youtu.be/Pwe_bd0TUjk

5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2023, 14:38