തിരയുക

വെനീസിനടുത്ത് ടൂറിസ്റ്റ് ബസ് അപകടത്തിലായ സ്ഥലം. വെനീസിനടുത്ത് ടൂറിസ്റ്റ് ബസ് അപകടത്തിലായ സ്ഥലം.   (ANSA)

വെനീസിനടുത്ത് നടന്ന ടൂറിസ്റ്റ് ബസ് അപകടത്തിന്റെ ഇരകൾക്ക് പാപ്പയുടെ അനുശോചനം

വെനീസിനടുത്തുള്ള ടൂറിസ്റ്റ് ബസ് അപകടത്തിൽ മരണപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഫ്രാൻസിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി. ചൊവ്വാഴ്ച രാത്രി മെസ്ത്രേയിൽ നടന്ന അപകടത്തിൽ 21 പേരുടെ ജീവൻ നഷ്ടമായി. ഒരാളൊഴികെ എല്ലാവരും വിദേശ പൗരന്മാരാണ്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വെനീസിലെ പാത്രിയാർക്കീസ് ഫ്രാൻചെസ്കോ മൊറാലിയയ്ക്ക് വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ഒപ്പിട്ടയച്ച ടെലിഗ്രാമിലൂടെയാണ് പാപ്പാ തന്റെ ദുഃഖം അറിയിച്ചത്.

"ഇത്രയും ദാരുണമായി മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് തന്റെ വാത്സല്യപൂർണ്ണമായ സാമീപ്യം"നൽകണമെന്ന് പാപ്പാ പാത്രിയാർക്കീസിനെ അഭ്യർത്ഥിക്കുകയും സഹിക്കുന്ന അവർക്ക്  തന്റെ പ്രത്യേക പ്രാർത്ഥന ഉറപ്പ് നൽകുകയും ചെയ്തു.

ദുഃഖിതരായ കുടുംബങ്ങളെ ആശ്ലേഷിക്കാ൯ ദൈവത്തിന്റെ സമാശ്വാസത്തിനായി ഫ്രാൻസിസ് പാപ്പാ പ്രാർത്ഥിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തു. ഹൃദയഭേദകമായ ഈ ദുരന്തത്തിൽ അകപ്പെട്ട എല്ലാവർക്കും തന്റെ അപ്പസ്തോലിക ആശീർവാദം അർപ്പിച്ചുകൊണ്ടാണ് പാപ്പാ ടെലിഗ്രാമിലൂടെ അയച്ച് അനുശോചനാ സന്ദേശം അവസാനിപ്പിച്ചത്. മെസ്ത്രേയിലെ മേൽപ്പാലത്തിന്റെ സംരക്ഷണഭിത്തിയും വേലിയും തകർത്ത് ഒരു ഇലക്ട്രിക് ഷട്ടിൽ ബസ് ഇടിച്ചാണ് മാരകമായ അപകടം സംഭവിച്ചത്. രണ്ട് കുട്ടികളുൾപ്പെടെ 21 പേരുടെ ജീവനാണ് ദുരന്തത്തിൽ പൊലിഞ്ഞത്. മരിച്ചവരിൽ ഏക ഇറ്റാലിയൻ പൗരനായ ബസിന്റെ ഡ്രൈവരുമുണ്ട്. ഒരു സമൂഹത്തെ ദുഃഖത്തിലാഴ്ത്തിയ ആഴത്തിലുള്ള വേദനാജനകമായ സംഭവമാണിത്. ബസ് പത്ത് മീറ്റർ നിലത്തേക്ക് വീഴുകയും തലകീഴായി മറിയുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 October 2023, 13:49