തിരയുക

ഫ്രാ൯സിസ് പാപ്പാ. ഫ്രാ൯സിസ് പാപ്പാ. 

അമേരിക്കൻ പ്രസിഡന്റ് ഫോണിൽ വിളിച്ച് പാപ്പാ

ആഗോള സംഘർഷത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചും സമാധാനത്തിന്റെ അനിവാര്യമായ ആവശ്യകതയെക്കുറിച്ചും പാപ്പാ ചർച്ച ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഫ്രാൻസിസ് പാപ്പാ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി 20 മിനിറ്റ് ഫോണിൽ സംസാരിച്ചു. "ലോകത്തിലെ സംഘർഷ സാഹചര്യങ്ങളെക്കുറിച്ചും സമാധാനത്തിലേക്കുള്ള പാതകൾ തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും" ഇരു നേതാക്കളും തങ്ങളുടെ ചിന്തകൾ കൈമാറിയതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് വെളിപ്പെടുത്തി.

ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കിടെ ഫ്രാൻസിസ് പാപ്പാ വിശുദ്ധ നാട്ടിൽ നടക്കുന്ന യുദ്ധത്തെ പരാമർശിച്ച് സമാധാനത്തിനും സംയമനത്തിനും വേണ്ടിയുള്ള തന്റെ അഭ്യർത്ഥന നവീകരിക്കുകയും യുദ്ധത്തിന്റെ ഇരകളോടും അവരുടെ കുടുംബങ്ങളോടും തന്റെ അഗാധമായ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഗാസയിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനവ സാഹചര്യത്തെക്കുറിച്ചും, റഷ്യയുടെ യുക്രെയ്ൻ യുദ്ധം പോലുള്ള സംഘർഷങ്ങളും പാപ്പാ അപലപിച്ചു. "യുദ്ധം എല്ലായ്പ്പോഴും ഒരു പരാജയമാണ്" എന്നും മനുഷ്യ സാഹോദര്യത്തിനെതിരായ വിനാശകരമായ ശക്തിയാണെന്നും പാപ്പാ ഊന്നിപ്പറഞ്ഞു. ഗാസയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിൽ ഇടപെടാനായി പ്രസിഡന്റ് ബൈഡൻ നടത്തിയ സമീപകാല സന്ദർശനവും ഇരുവരുടെയും സംഭാഷണത്തിൽ പരാമർശിക്കപ്പെട്ടു. എന്നിരുന്നാലും പ്രദേശത്തെ വിപുലമായ ആവശ്യങ്ങൾ പരിഹരിക്കാൻ ഈ പരിമിതമായ സഹായം അപര്യാപ്തമാണ്.

പ്രസിഡന്റ് ബൈഡനും ഫ്രാൻസിസ് പാപ്പയും ഞായറാഴ്ച നടത്തിയ 20 മിനിറ്റ് ഫോൺ സംഭാഷണത്തിൽ സമാധാനത്തിന്റെ അടിയന്തിരതയെക്കുറിച്ചാണ് ചർച്ച ചെയ്തത്.  ആഗോള സംഘർഷ സാഹചര്യങ്ങളെയും സമാധാനത്തിലേക്കുള്ള പാതകൾ കണ്ടെത്തേണ്ടതിന്റെ നിർണ്ണായക ആവശ്യകതയെയും കുറിച്ചും അവർ സംസാരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2023, 13:12