തിരയുക

ഫ്രാ൯സിസ് പാപ്പാ. ഫ്രാ൯സിസ് പാപ്പാ. 

മധ്യ കിഴക്കൻ യുദ്ധം: പാപ്പാ തുർക്കിയുടെ പ്രസിഡണ്ടുമായി ഫോണിൽ സംസാരിച്ചു

തുർക്കിയുടെ പ്രസിഡണ്ട് എർദൊഗാനുമായി ഫ്രാൻസിസ് പാപ്പാ ഇസ്രായേൽ - പാലസ്തീൻ ദുരന്തം ചർച്ച ചെയ്തു. പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ വിനിമയ കാര്യാലയത്തിന്റെ തലവൻ മത്തെയോ ബ്രൂണി സ്ഥിരീകരിച്ചതാണ് ഈ വിവരം.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പ്രസിഡണ്ട് എർദൊഗൻ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഫോൺ സംഭാഷണം എന്നും ഇരുനേതാക്കളും വിശുദ്ധനാടുകളിലെ ദുരന്ത സാഹചര്യങ്ങളെ കുറിച്ചാണ് സംസാരിച്ചതെന്നും മത്തെയോ ബ്രൂണി അറിയിച്ചു.

അവിടത്തെ സംഭവ വികാസങ്ങളിലുള്ള തന്റെ ദു:ഖം അറിയിച്ച പാപ്പാ പരിശുദ്ധ സിംഹാസനത്തിന്റെ നിലപാടായ രണ്ടു രാജ്യങ്ങളും ജെറുസലേം നഗരത്തിന് പ്രത്യേക വ്യവസ്ഥയും എന്ന പരിഹാരമാർഗ്ഗം എടുത്തു പറഞ്ഞു.

ഗാസയിൽ സംഭവിക്കുന്നവയെ കുറിച്ചുള്ള തന്റെ വലിയ ഉത്കണ്ഠ പ്രസിഡണ്ട് എർദൊഗാൻ പാപ്പായെ അറിയിച്ചതായി തുർക്കിയിലെ സർക്കാർ അറിയിച്ചിരുന്നു.

ഒക്ടോബർ 22 ന് പാപ്പാ അമേരിക്കൻ പ്രസിഡണ്ട് ബൈഡനോടും ലോകത്തിലെ സംഘർഷങ്ങളെക്കുറിച്ചും സമാധാനത്തിന്റെ പാത കണ്ടു പിടിക്കേണ്ടതിനെക്കുറിച്ചും 20 മിനിറ്റോളം ഫോണിൽ സംസാരിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 October 2023, 14:14