തിരയുക

ലോക യുവജന ദിനത്തോടനുബന്ധിച്ച് പോർച്ചുഗലിലേക്കുള്ള അപ്പസ്തോലിക യാത്രയിൽ സ്കോളാസ് ഒക്കറെന്തെസിന്റെ യുവജനങ്ങളോടൊപ്പം (ഫയൽ ചിത്രം). ലോക യുവജന ദിനത്തോടനുബന്ധിച്ച് പോർച്ചുഗലിലേക്കുള്ള അപ്പസ്തോലിക യാത്രയിൽ സ്കോളാസ് ഒക്കറെന്തെസിന്റെ യുവജനങ്ങളോടൊപ്പം (ഫയൽ ചിത്രം).  (Vatican Media)

"Life in Motion”: ആറാം ലോക യുവജന സമ്മേളനത്തിന് ഫ്രാൻസിസ് പാപ്പയുടെ സന്ദേശം

വിദ്യാഭ്യാസത്തിന് സ്വാതന്ത്ര്യവും ചലനാത്മക ഊർജ്ജവും ആവശ്യമാണ്.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മതാന്തരസംവാദത്തിനും സമാധാന സംസ്കാരത്തിനുമുള്ള ഉപകരണമായി വിദ്യാഭ്യാസം എന്ന വിഷയത്തിൽ സ്കോളാസ് ഒക്കറെന്തെസും ലോക ഒ.ആർ.ടി.യും (യഹൂദ്യ മൂല്യങ്ങളാൽ പ്രചോദിതമായി പ്രവർത്തിക്കുന്ന ആഗോള വിദ്യാഭ്യാസ ശ്രുംഖലയുടെ പരിശീലിനത്തിലൂടെ പുനരധിവാസം ഉറപ്പാക്കുന്ന സംഘടന) ചേർന്ന് സംഘടിപ്പിച്ച ആറാമത് ലോക യുവജന സംഗമത്തിൽ ഫ്രാ൯സിസ് പാപ്പാ നൽകിയ വീഡിയോ സന്ദേശത്തിലാണ് വ്യക്തമാക്കിയത്.

2023 ഒക്ടോബർ 23 മുതൽ ഒക്ടോബർ 26 വരെ ബ്രസീലിലെ സാവോ പോളോയിൽ നടന്ന സമ്മേളനത്തിൽ  നൽകിയ പാപ്പായുടെ വീഡിയോ സന്ദേശം ഇന്നലെ ഒക്ടോബർ 26ന് വ്യാഴാഴ്ച പ്രക്ഷേപണം ചെയ്തു. 25 വിവിധ രാജ്യങ്ങളിൽ നിന്നായി ഏകദേശം 100 യുവതീ യുവാക്കൾ 4 ദിവസം ഒരുമിച്ചു വന്ന്  കൂടുതൽ നീതിയുക്തവും ഐക്യവും ഉള്ള ഒരു ലോകത്തിനായി പ്രവർത്തിക്കാൻ  അന്തർ സംസ്കാര വൈവിധ്യങ്ങളുടെ സംവാദം എന്ന വിഷയത്തെ കുറിച്ച് പങ്കുവയ്ക്കുകയായിരുന്നു.

Life in motion എന്ന് ശീർഷകം നൽകിയ സമ്മേളനത്തിന് നൽകിയ സന്ദേശത്തിൽ ഒആർടിയുടെ അധികാരികൾ ചെയ്യുന്ന ജോലിക്ക്  നന്ദി പറഞ്ഞ പാപ്പാ ഈ സമ്മേളനം ഒരു വിചിന്തനത്തിന്റെ വേലയും  ചലനം, സൗജന്യ ദാനം, കൂടികാഴ്ച എന്നീ മൂന്ന് പ്രധാന വാക്കുകളുടെ സാക്ഷ്യത്തിന്റെയും സൃഷ്ടിയുമാണെന്ന് വ്യക്തമാക്കി.

കൂടികാഴ്ചയെ കുറിച്ച് വിശദീകരിച്ച പാപ്പാ യഥാർത്ഥ മനുഷ്യനാകാനുള്ള ഒരു കൂടികാഴ്ച വാണിജ്യ താൽപര്യങ്ങളാൽ നയിക്കപ്പെടുന്നില്ലായെന്നും മറിച്ച് സൗജന്യമായിരിക്കുമെന്നും പങ്കുവച്ചു. ഒരു കൂടികാഴ്ച ഉണ്ടാകണമെങ്കിൽ ആന്തരീകമായ ഒരു ചലനം ഉണ്ടായിരിക്കണം, പാപ്പാ പറഞ്ഞു.

സ്കോളസിനൊപ്പം പ്രവർത്തിക്കുന്ന ഒആർടി സ്കൂളുകളുടെ അധികാരികളോടു തന്റെ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. വളരെക്കാലമായി ഒരുമിച്ചു പ്രവർത്തിച്ചിട്ടും അതിന്റെ സാധ്യതകൾ പൂർണ്ണമായി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും ഇത് ഭാവിയിലേക്കുള്ള വളരെ വലിയ കാര്യമായിരിക്കും എന്ന്, പാപ്പാ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. അത്തരം സംരംഭങ്ങൾക്ക് അനുമതി നൽകുകയോ സഹായിക്കുകയോ ചെയ്തതിന് ബ്രസീലിലെ അധികാരികൾക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു.  സംരംഭത്തിൽ പങ്കുചേർന്ന യുവതീയുവാക്കൾക്കും ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും പാപ്പാ നന്ദിയർപ്പിച്ചു.

ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെ പാപ്പാ തന്റെ വീഡിയോ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 October 2023, 14:29