തിരയുക

ഫ്രാൻസിസ് പാപ്പായും ലെസോത്തോയുടെ രാജാവ് ലെറ്റ്‌സി മൂന്നാമനും ഫ്രാൻസിസ് പാപ്പായും ലെസോത്തോയുടെ രാജാവ് ലെറ്റ്‌സി മൂന്നാമനും  (ANSA)

ലെസോത്തോ രാജാവ് ലെറ്റ്‌സി മൂന്നാമൻ വത്തിക്കാനിൽ

ഫ്രാൻസിസ് പാപ്പാ ലെസോത്തോയുടെ രാജാവ് ലെറ്റ്‌സി മൂന്നാമനെ വത്തിക്കാനിൽ സ്വീകരിച്ചതായും, ഇരുവരും തമ്മിൽ സൗഹൃദപരമായ സംഭാഷണം നടന്നതായും പരിശുദ്ധസിംഹാസനം പത്രക്കുറിപ്പിറക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പരിശുദ്ധപിതാവ് ഫ്രാൻസിസ് പാപ്പായെ കാണുവാനായി വത്തിക്കാനിലെത്തിയ ലെസോത്തോ രാജാവ് ലെറ്റ്‌സി മൂന്നാമനെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. ഒക്ടോബർ 18 ബുധനാഴ്ച രാവിലെയാണ് അദ്ദേഹം വത്തിക്കാനിലെത്തിയത്.

മാർപാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളിനും, മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വത്തിക്കാൻ കാര്യദർശി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗറിനൊപ്പം അദ്ദേഹത്തെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ സ്വീകരിച്ച് സംസാരിച്ചു.

പരിശുദ്ധ സിംഹാസനവും ലെസോത്തോയുമായുള്ള ഊഷ്മളമായ ബന്ധം ചർച്ചയിൽ പ്രധാന വിഷയമായി. ലെസോത്തോയിലെ പ്രാദേശിക കത്തോലിക്കാസഭ നൽകുന്ന സംഭാവനകളും ചർച്ച ചെയ്യപ്പെട്ടു.

തുടർന്ന് പൊതുതാത്പര്യമുള്ള അന്താരാഷ്ട്രവിഷയങ്ങളെക്കുറിച്ച് സംസാരിക്കവെ, ഉക്രൈനിലേയും വിശുദ്ധ നാട്ടിലെയും സംഘർഷങ്ങൾ, ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയസ്ഥിതി, കാലാവസ്ഥ, സുരക്ഷ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങളും ഇരുകൂട്ടരും പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 October 2023, 17:40