തിരയുക

ഒക്ടോബർ മാസത്തിന്റെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം സിനഡിന് വേണ്ടി

പാപ്പയുടെ സാര്‍വ്വലൗകിക പ്രാർത്ഥന ശൃംഖല (Pope’s Worldwide Prayer Network) തയ്യാറാക്കിയ വീഡിയോയിലാണ് ഒക്ടോബർ മാസത്തിന്റെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം പുറത്തുവിട്ടത്.

സി.റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പ്രാർത്ഥനാ നിയോഗം: സിനഡിന് വേണ്ടി

“എല്ലാ തലങ്ങളിലും ശ്രവണവും സംവാദവും അവളുടെ ജീവിതശൈലിയായി സ്വീകരിച്ച്, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടാൻ സ്വയമനുവദിക്കാനായി നമുക്ക് സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കാം.”

പാപ്പയുടെ സാര്‍വ്വലൗകിക പ്രാർത്ഥന ശൃംഖല (Pope’s Worldwide Prayer Network) തയ്യാറാക്കിയ വീഡിയോയിൽ പ്രേഷിത ദൗത്യമാണ് സഭയുടെ ഹൃദയത്തിലുള്ളതെന്ന് പറഞ്ഞ പാപ്പാ സിനഡിൽ ആയിരിക്കുന്ന സഭയിൽ ഈ സിനഡൽ ചലനാത്മകത,  പ്രേഷിത വിളി - അതായത് സുവിശേഷം പ്രഘോഷിക്കാനുള്ള യേശുവിന്റെ കൽപനയോടുള്ള അവളുടെ ഉത്തരം  കൊണ്ട് മാത്രമാണ് ശക്തിയാർജ്ജിക്കുന്നതെന്ന് വിശദീകരിച്ചു. ഒന്നും ഇവിടെ അവസാനിക്കുന്നില്ല എന്ന് ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, മറിച്ച് ഇവിടെ നമ്മൾ സഭയുടെ യാത്രയിലാണ്. എമ്മാവൂസിലെ ശിഷ്യരെപ്പോലെ, നമ്മുടെ മദ്ധ്യേ എപ്പോഴും വരുന്ന കർത്താവിനെ ശ്രവിച്ചുകൊണ്ട് നമ്മൾ നടക്കുന്ന ഒരു യാത്രയാണിത്. പാപ്പാ ഓർമ്മപ്പെടുത്തി.

കർത്താവ് ആശ്ചര്യങ്ങളുടെ നാഥനാണ്. പ്രാർത്ഥനയിലൂടെയും വിവേചനത്തിലൂടെയും, പരിശുദ്ധാത്മാവ് "കാതുകളുടെ പ്രേഷിത ദൗത്യം" ചെയ്യാൻ അതായത് - ദൈവ വചനം കൊണ്ട് സംസാരിക്കാനായി ദൈവത്തിന്റെ കാതുകൾ കൊണ്ട് ശ്രവിക്കാൻ നമ്മെ സഹായിക്കുന്നുവെന്നും അങ്ങനെ നമ്മൾ നമ്മുടെ ദൗത്യവും അവനിലേക്ക് നമ്മെ ആകർഷിക്കുന്ന സ്വരവും പുറപ്പെടുന്ന ക്രിസ്തുവിന്റെ ഹൃദയത്തോടു അടുക്കുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ഊന്നി പറഞ്ഞു. എല്ലാവരിലേക്കും എത്തുകയും, എല്ലാവരേയും തേടുകയും, എല്ലാവരേയും സ്വാഗതം ചെയ്യുകയും, ആരെയും ഒഴിവാക്കാതെ എല്ലാവരേയും ഉൾക്കൊള്ളിക്കുകയുമാണു പ്രേഷിത ദൗത്യത്തിന്റെ ഹൃദയം എന്ന് വെളിവാക്കുന്ന ഒരു സ്വരമാണത്. പാപ്പാ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 September 2023, 13:48