ഖറഖോഷ് തീപിടുത്തം: ദുരിതബാധിതർക്ക് പാപ്പായുടെ അനുശോചനം
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
വത്തിക്കാ൯ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഒപ്പ് വച്ചയച്ച ഫ്രാൻസിസ് പാപ്പയുടെ ടെലഗ്രാം സന്ദേശത്തിൽ ഈ വിനാശകരമായ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും തന്റെ ഖേദവും ആത്മീയ പിന്തുണയും അറിയിച്ചു. സിറിയയിലെ മൊസൂളിലെ ആർച്ച് ബിഷപ്പ് പരിശുദ്ധ ബെനഡെക്റ്റോസ് യൂനാൻ ഹാനോയെ അഭിസംബോധന ചെയ്തു കൊണ്ടയച്ച സന്ദേശത്തിൽ തീപിടുത്തത്തിൽ മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിന്റെ സ്നേഹപൂർവകമായ കാരുണ്യത്തിന് പാപ്പാ ഭരമേൽപ്പിക്കുന്നുവെന്നും ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വിലപിക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ തന്റെ അനുശോചനം അറിയിക്കുകയും ചെയ്തു.
ജീവൻ നഷ്ടപ്പെട്ടവരോടു മാത്രമല്ല, പരിക്കേറ്റവരോടും തന്റെ സാമീപ്യം അറിയിച്ച പാപ്പാ തീ അണയ്ക്കാനും ദുരിതബാധിതർക്ക് സഹായം നൽകാനും മുന്നിരയിൽ നിന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വിശ്രമമില്ലാത്ത അടിയന്തിര പ്രവർത്തനങ്ങളിലായിരിക്കുന്നവർക്കും തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്തു. വളരെയധികം പ്രയാസം അനുഭവിക്കുന്ന ഈ സമയത്ത് അഗ്നി ബാധയിൽ വിഷമിക്കുന്ന എല്ലാവർക്കും സാന്ത്വനത്തിന്റെയും രോഗശാന്തിയുടെയും ശക്തിയുടെയും ദൈവിക അനുഗ്രഹങ്ങൾ നൽകുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: